Film News

സല്യൂട്ട് ചെയ്ത് സുരേഷ് ഗോപിയെ സ്വീകരിച്ച് താരപുത്രന്‍!!! തിരികെ സല്യൂട്ട് ചെയ്ത് താരം

കഴിഞ്ഞ ദിവസം സോഷ്യലിടത്ത് വൈറലായ ചിത്രമായിരുന്നു സ്‌കൂള്‍ ബാന്‍ഡിനെ സല്യൂട്ട് ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രം. എറണാകുളം ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ നിന്നുള്ള ചിത്രമായിരുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ അണിനിരന്ന സ്‌കൂള്‍ ബാന്‍ഡിനെ സല്യൂട്ട് ചെയ്യുകയാണ് വിശിഷ്ടാതിഥിയായെത്തിയ മുന്‍ എംപിയുമായ സുരേഷ് ഗോപി. ബാന്‍ഡിന്റെ ചിട്ടകള്‍ പ്രകാരം ബാന്‍ഡ് തലവനായ വിദ്യാര്‍ത്ഥി അതിഥിയെ സല്യൂട്ട് ചെയ്യുന്നു, തിരിച്ച് അതിഥിയും സല്യൂട്ട് തിരിച്ച് നല്‍കി.

എന്നാല്‍, സല്യൂട്ട് ചെയ്ത ഈ വിദ്യാര്‍ത്ഥി മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ്. ചടങ്ങിലേക്ക് സുരേഷ് ഗോപിക്കൊപ്പം നടന്‍ ദിലീപും എത്തിയിരുന്നു. രാത്രി ദൃശ്യമായതിനാല്‍ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ വൈറലായിരുന്നു.

സ്‌കൂള്‍ ബാന്‍ഡിനെ നയിച്ചത് സായ്കൃഷ്ണയായിരുന്നു. വിശിഷ്ടാതിഥിയായി ചടങ്ങിന് എത്തിയത് മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ബാന്‍ഡിന്റെ ചിട്ടകള്‍ പ്രകാരം ബാന്‍ഡ് തലവനായ വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സായ്കൃഷ്ണയേയും മറ്റ് കുട്ടികളേയും നോക്കി നിറചിരിയോടെ സുരേഷ് ഗോപി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. നവ്യയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ഡാന്‍സും അഭിനയവുമായി തിരക്കുകള്‍ക്കിടയിലും മകന്റെ കാര്യങ്ങള്‍ക്കെല്ലാം താരം സമയം കണ്ടെത്താറുണ്ട്. ആദ്യം മുംബൈയിലായിരുന്നു സായ് കൃഷ്ണയുടെ പഠനം. നവ്യനായര്‍ അഭിനയവും ജീവിത തിരക്കുമായി നാട്ടിലെത്തിയതോടെ സായിയെയും ഇവിടേക്ക് മാറ്റുകയായിരുന്നു.

Anu B