ശരിക്കും എന്റെ ഓണം ജനുവരിയിലാണ് അതിനായി കാത്തിരിക്കുന്നു, സുരേഷ് ഗോപി 

Follow Us :

തനിക്ക് ഈ  പ്രാവശ്യം പ്രേത്യകിച്ചു ഓണമില്ല എന്നും, ശരിക്ക് എന്റെ ഓണം ജനുവരിയിലാണ് അതിനായി കാത്തിരിക്കുകയാണ് എന്നും നടൻ സുരേഷ് ഗോപി പറയുന്നു. ഇപ്പോൾ താൻ മകളുടെ വിവാഹവുമായുള്ള തിരക്കിലാണ്, അതുകൊണ്ടു വീടിന്റെ അറ്റകുറ്റ പണികൾ നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ. 26  വർഷത്തിന് ശേഷം വീട്ടിൽ ഒരു വിശേഷം നടക്കുകയല്ലേ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഞാനും, ഭാര്യയും കല്യാണപ്പെണ്ണും എല്ലാവരും ഇപ്പോൾ ഇതിന്റെ ദൃതിയിലാണ്, അതുകൊണ്ടു അങ്ങനെ നല്ല രീതിയിൽ ഓണം ആഘോഷിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ദിവസമാണ് ബോംബെയിൽ നിന്നും എത്തിയത്. തന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹമാണ് ജനുവരിയിൽ, ഇപ്പോൾ ആ വിവാഹ തിരക്കിലാണ് ഞങ്ങളെല്ലാവരും സുരേഷ് ഗോപി പറയുന്നു.

മാവേലിക്കര സ്വാദേശി ആയ ശ്രെയസ് മോഹൻ ആണ് ഭാഗ്യ സുരേഷിനെ വിവാഹം കഴിക്കുന്നത്, വിവാഹ നിശ്‌ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. വിവാഹം ജനുവരി 17  നെ ഗുരുവായൂരിൽ വെച്ചാണ് നടത്തുന്നത്.ശ്രെയസ്  ഒരു ബിസ്സിനെസ്സ്കാരൻ ആണ്.