മന്ത്രി സ്ഥാനം പോലും വേണ്ടെന്ന് പറയാൻ കാരണം ആ നാല് സിനിമകൾ! സുരേഷ് ​ഗോപി പറഞ്ഞ സിനിമകൾ ഇവയാണ്

Follow Us :

സിനിമകൾ പൂർത്തിയാക്കണമെന്നും അതിനാൽ മന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. എന്നാൽ, മോദി 3.0 അധികാരത്തിലേറിയപ്പോൾ സുരേഷ് ​ഗോപിക്ക് സഹമന്ത്രി സ്ഥാനം ലഭിച്ചു. പ്രധാനമായും നാല് ചിത്രങ്ങളാണ് സുരേഷ് ​ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അതിൽ ആദ്യത്തേത്. ഷൂട്ടിംഗ് ഏപ്രിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം വൈകുകയായിരുന്നു.

സുരേഷ് ​ഗോപിയെ കൂടാതെ മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയാക്കാൻ നാല് മാസമെങ്കിലും വേണം. ഗോകുലം ഗോപാലൻ 70 കോടി ബജറ്റിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലും സുരേഷ് ​ഗോപി തന്നെയാണ് നായകൻ. പത്മനാഭ സ്വാമിയുടെ ട്രിബ്യൂട്ട് സിനിമയെക്കുറിച്ചുള്ള അധിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

സുരേഷ് ​ഗോപിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ സിനിമയായ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമ. ‘എൽ കെ’ എന്ന പേരിൽ എത്തുന്ന ചിത്രം ഷാജി കൈലാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഷാജി കൈലാസിന്റെ തന്റെ സംവിധാനത്തിൽ മറ്റൊരു പോലീസ് സ്റ്റോറിയിലും സുരേഷ് ​ഗോപി നായകൻ ആകുമെന്ന് വിവരങ്ങളുണ്ട്. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ ഇനി വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങൾ. ഇവ രണ്ടിന്റെയും ഷൂട്ടിം​ഗ് പൂർത്തിയായതാണ്.