പാട്ടുപാടി സുരേഷ് ഗോപിയെ കൈയിലെടുത്ത് കൊച്ചുമിടുക്കി; വൈറലായി വീഡിയോ

Follow Us :

സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ വീട്ടിൽ അതിഥിയായി എത്തിയ സുരേഷ് ഗോപിക്കൊപ്പം പാട്ടുപാടി ആഘോഷമാക്കി പേരക്കുട്ടി താഷ .അഥിതി സൽക്കാരത്തിന് ഇടയിൽ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷ് ഗോപിയും ഔസേപ്പച്ചനും പാടിത്തുടങ്ങുകയായിരുന്നു .ഇടയിൽ വെച്ച് താഷയും കൂടെക്കൂടി.കൊച്ചുപ്രായത്തിൽ മൗനം സ്വരമായ് എന്ന ഗാനം മികച്ച ആലാപനശൈലിയോടെ പാടിയ താഷ സുരേഷ് ഗോപിയെ നിമിഷ നേരം കൊണ്ടാണ് കയ്യിലെടുത്തത്. വളരെ ശ്രദ്ധയോടെ കൊച്ചുമിടുക്കിയുടെ ഗാനം കേട്ടിരിക്കുന്ന സുരേഷ് ഗോപിയെ വീഡിയോയിൽ കാണുവാൻ സാധിക്കും.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

സമീപദിവസം ഔസേപ്പച്ചനും സുരേഷ് ഗോപിയും ഒരുമിച്ചു പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഔസേപ്പച്ചൻ ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികളാണ് ഇരുവരും ചേർന്നു പാടിയത്. നിരവധി പേരാണ് വീഡിയോക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയത്.

അതേസമയം സുരേഷ് ഗോപി നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഗരുഡൻ.വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.മലയാളികളുടെ സ്വന്തം അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധക സമൂഹം ഉറ്റുനോക്കുന്ന ഒരു ചിത്രമാണ്‘ഗരുഡൻ’. പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ചിത്രം എന്ന കാര്യത്തിൽ സംശയമില്ല എന്നാണ് ആരാധകർ പറയുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ജിനേഷ് എംന്റെയാണ് കഥ.