എല്ലാവർക്കും ഞാൻ നല്ലൊരു നടിയാണ് എന്നാൽ വീട്ടുകാർക്ക് പൊന്മുട്ടയിടുന്ന താറാവ് ; വെളിപ്പെടുത്തി നടി നീലിമ റാണി 

തമിഴ് സിനിമ-സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ് നീലിമ റാണി. നിരവധി ഹിറ്റ് സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായ താരം കൂടിയാണ് നീലിമ. ബാലതാരമായി സിനിമയിൽ എത്തിയതാണ് നീലിമ. കമൽ ഹാസൻ നായകനായ തേവർമഗനായിരുന്നു ആദ്യ ചിത്രം.…

തമിഴ് സിനിമ-സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ് നീലിമ റാണി. നിരവധി ഹിറ്റ് സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായ താരം കൂടിയാണ് നീലിമ. ബാലതാരമായി സിനിമയിൽ എത്തിയതാണ് നീലിമ. കമൽ ഹാസൻ നായകനായ തേവർമഗനായിരുന്നു ആദ്യ ചിത്രം. പിന്നീട് ഏകദേശം മുപ്പതോളം സിനിമകളിലും അത്രത്തോളം തന്നെ പരമ്പരകളിലും നീലിമ അഭിനയിച്ചു. എന്നാൽ സിനിമയിൽ മുൻനിരയിലേക്ക് എത്താൻ നീലിമയ്ക്ക് സാധിച്ചില്ല. മിനിസ്ക്രീൻ പരമ്പരകളാണ് നീലിമയെ ജനപ്രിയയാക്കിയത്. സീരിയലുകളിൽ നായികയായും സഹനടിയായുമെല്ലാം തിളങ്ങാൻ നീലിമയ്ക്ക് കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങളിലുൾപ്പടെ താരം കയ്യടി നേടി. ഇപ്പോഴും സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി തുടരാൻ നീലിമ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ രാഘവ ലോറൻസിന്റെ രുദ്രൻ എന്ന സിനിമയിൽ നീലിമ ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് നീലിമ. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ നീലിമ ആരാധകരുമായി  പങ്കുവയ്ക്കാറുണ്ട്. നീലിമയുടെ അഭിമുഖങ്ങൾക്കും ആരാധകരുണ്ട്.

താൻ ജീവിതത്തിലും കരിയറിലുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് നീലിമ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ദുശ്ശീലം കാരണം താനും കുടുംബവും ഒരുകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നീലിമ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഞാൻ തമിഴ്‌നാട്ടുകാർക്ക് നല്ലൊരു നടിയാണ്. എന്നാൽ എന്റെ കുടുംബത്തിന് ഞാൻ “സ്വർണ്ണ മുട്ടയിടുന്ന ഒരു താറാവ്” മാത്രമായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയത് എന്റെ കുടുംബാന്തരീക്ഷം കാരണമാണ്. എന്റെ അനുജന്റെ വിദ്യാഭ്യാസവും കുടുംബച്ചെലവുകളും എല്ലാം നീങ്ങിയത് എന്റെ വരുമാനം കൊണ്ടാണ് നീങ്ങിയത്. കുടുംബത്തിന്റെ ഭാരം ചുമക്കുന്നത് 18 വയസ്സ് വരെ എനിക്കൊരു അഭിമാനകരമായ കാര്യമായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ പ്രതിമാസം ഒരു ലക്ഷത്തിലധികം ഞാൻ സമ്പാദിക്കുമായിരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഞാൻ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ധാരാളം പണം സമ്പാദിച്ചിരുന്നു.

പക്ഷേ അച്ഛന്റെ ഒരു ദുശ്ശീലം കാരണം എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു എന്ന് നീലിമ റാണി പറയുന്നു. ലക്ഷങ്ങൾ സമ്പാദിച്ച ഞാൻ വർഷങ്ങൾക്ക് ശേഷം എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ, എന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടുവെന്ന് ഞാൻ മനസ്സിലാക്കി. എന്റെ പിതാവിന് ചൂതാട്ടം വളരെ ഇഷ്ടമായിരുന്നു, ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണമെല്ലാം അദ്ദേഹം ചൂതാട്ടം നടത്തി നശിപ്പിച്ചു, ഒടുവിൽ ആ ചൂതാട്ടം തന്നെ അദ്ദേഹത്തിന്റെ ജീവനും എടുത്തു. പിന്നീട് കയ്യിൽ പണമില്ലാതെ, കടത്തിനുമേൽ കടവുമായി, അമ്മയോടൊപ്പം എനിക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു,’ ഒരു വാടക വീട്ടിലേക്ക് മാറിയാണ് പിന്നീട് ഞാൻ വീണ്ടും ജോലി ചെയ്ത് പണമുണ്ടാക്കിയത്. ഇന്ന് ഞാൻ ആ വാടക വീട് വാങ്ങുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എനിക്ക് പുറത്ത് നിന്ന് ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. 31 വർഷമായി സിനിമാ മേഖലയിൽ അഭിനയിക്കുന്ന എനിക്ക് എന്റെ കുടുംബം തന്നെ ശത്രുക്കളായി മാറി എന്നത് വേദനാജനകമാണ്,’ എന്നും നീലിമ റാണി പറഞ്ഞു. വിവാഹശേഷം ജീവിതത്തിലുണ്ടായ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നീലിമ മുൻപ് പറഞ്ഞിട്ടുണ്ട്. ‘2011ല്‍ ഭർത്താവ് ഇസൈ വാനാനുമയി ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു. ഒരു സിനിമ നിർമ്മിച്ചു. പക്ഷേ അതിന്റെ പേരില്‍ കോടികളുടെ കടക്കെണിയിലായി. കെട്ടുതാലി അല്ലാതെ മറ്റൊന്നും കൈയ്യിലില്ലാത്ത അവസ്ഥ. വാടകയ്ക്ക് ഒരു വീട് എടുക്കാനുള്ള കാശ് പോലുമുണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചു അവിടെ നിന്ന് നാല് വർഷം കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. തോറ്റു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നില്ല’, എന്നാണ് നീലിമ റാണി പറഞ്ഞത്.