ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി!!

ആരാധകരേറെയുള്ള താരമാണ് സുരേഷ് ഗോപി. താര ജാഡകളില്ലാത്ത ജനമനസ്സുകളറിയുന്നയാളാണ്. രാഷ്ട്രീയത്തിലും ഏറെ പിന്തുണയുള്ള നേതാവുമാണ്. അടുത്തിടെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തതെല്ലാം വിവാദമായിരിക്കുകയാണ്. അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. അതിനിടെ താരം പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷന് എത്തിയതും മാധ്യമങ്ങളോട് കീപ് എവേ എന്ന് പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.

അതിനിടെ താരം ട്രാന്‍സ്ജന്റേര്‍സിന്റെ പരിപാടിയ്ക്ക് എത്തിയിരുന്നു. ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരം ട്രാന്‍സ്ജന്റേര്‍സിനെ ആദരിക്കുന്ന പരിപാടിയ്‌ക്കെത്തിയത്. താരത്തിന്റെ ആ നിലപാടിന് കൈയ്യടിച്ച് ജില്‍ ജോയ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി.
ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സുരേഷ്‌ഗോപി ചിത്രമാണ് ഗരുഡന്‍.
അതിന്റെ പ്രൊമോഷന്റെ ഭാഗമായി ട്രാന്‍സ്ജന്റേര്‍സിനെ ആദരിക്കുന്ന പരിപാടി നടന്നു.
സമൂഹം അയിത്തം കല്പിക്കുന്ന ഒരു വിഭാഗത്തെ ചേര്‍ത്ത് പിടിച്ചത് വളരെ നല്ല കാര്യം.
അവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തതും സുരേഷ്‌ഗോപി ആയിരിന്നു.

പക്ഷെ, സുരേഷ ്‌ഗോപിയേ ആ പരിപാടിയില്‍ പങ്കെടുപ്പിക്കാതെയിരിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉള്ളതായി അറിയാന്‍ പറ്റി യൂട്യൂബിലൂടെ. സമൂഹത്തിലെ പല വിഭാഗം ആളുകളും സുരേഷ് ഗോപിക്ക് മിക്കപ്പോഴും നല്ല സപ്പോര്‍ട് കൊടുക്കാറുണ്ട്.
പക്ഷെ, ആളുടെ പടം കാണാന്‍ അവരൊന്നും അധികം താല്പര്യം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല.
ഗരുഡന്‍, തിയേറ്ററില്‍ നല്ലൊരു വിജയം നേടുമെന്നാണ് തോന്നുന്നത്.
പൊതുവെ പ്രൊമോഷന്‍ നടത്തുന്നതില്‍ താല്പര്യകുറവ് കാണിക്കുന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ പടത്തിന് നല്ല രീതിയില്‍ പ്രൊമോഷന്‍ ചെയ്യുന്നത് കണ്ടു.
മാജിക് ഫ്രെയിമിനും ഒരു വിജയം അനിവാര്യമാണ് ഇപ്പോള്‍.
ഗരുഡന്‍ വിജയിച്ചാല്‍, തന്റെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരാന്‍ സാധ്യത ഉണ്ടെന്ന് ദുബായ് യില്‍ വെച്ച് നടന്ന പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു എന്ന് പറഞ്ഞാണ് ജില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

ഇടതൂ‍ർന്ന നല്ല ആരോഗ്യമുള്ള മുടി വളരണ്ടേ…; ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

മുടികൊഴിച്ചിൽ പലരെയും വിഷമിപ്പിക്കുന്നൊരു കാര്യമാണ്. മുടികൊഴിച്ചിൽ ഒഴിവാക്കണമെങ്കിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുക തന്നെ വേണം. തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്…

3 hours ago

പ്രതിദിനം പുറന്തള്ളുന്നത് രോഗകാരികളായ 774 ടൺ ആശുപത്രി മാലിന്യം; ഇതിനൊരു മാറ്റം, വളമാക്കുന്ന സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നു

പ്രതിദിനം പുറന്തള്ളുന്നത് രോഗകാരികളായ 774 ടൺ ആശുപത്രി മാലിന്യം; ഇതിനൊരു മാറ്റം, വളമാക്കുന്ന സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നു തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി…

3 hours ago

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

7 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

9 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

10 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

12 hours ago