ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി!!

ആരാധകരേറെയുള്ള താരമാണ് സുരേഷ് ഗോപി. താര ജാഡകളില്ലാത്ത ജനമനസ്സുകളറിയുന്നയാളാണ്. രാഷ്ട്രീയത്തിലും ഏറെ പിന്തുണയുള്ള നേതാവുമാണ്. അടുത്തിടെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തതെല്ലാം വിവാദമായിരിക്കുകയാണ്. അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. അതിനിടെ താരം പുതിയ ചിത്രം…

ആരാധകരേറെയുള്ള താരമാണ് സുരേഷ് ഗോപി. താര ജാഡകളില്ലാത്ത ജനമനസ്സുകളറിയുന്നയാളാണ്. രാഷ്ട്രീയത്തിലും ഏറെ പിന്തുണയുള്ള നേതാവുമാണ്. അടുത്തിടെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ താരത്തിനെതിരെ കേസെടുത്തതെല്ലാം വിവാദമായിരിക്കുകയാണ്. അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. അതിനിടെ താരം പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷന് എത്തിയതും മാധ്യമങ്ങളോട് കീപ് എവേ എന്ന് പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.

അതിനിടെ താരം ട്രാന്‍സ്ജന്റേര്‍സിന്റെ പരിപാടിയ്ക്ക് എത്തിയിരുന്നു. ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരം ട്രാന്‍സ്ജന്റേര്‍സിനെ ആദരിക്കുന്ന പരിപാടിയ്‌ക്കെത്തിയത്. താരത്തിന്റെ ആ നിലപാടിന് കൈയ്യടിച്ച് ജില്‍ ജോയ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി.
ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സുരേഷ്‌ഗോപി ചിത്രമാണ് ഗരുഡന്‍.
അതിന്റെ പ്രൊമോഷന്റെ ഭാഗമായി ട്രാന്‍സ്ജന്റേര്‍സിനെ ആദരിക്കുന്ന പരിപാടി നടന്നു.
സമൂഹം അയിത്തം കല്പിക്കുന്ന ഒരു വിഭാഗത്തെ ചേര്‍ത്ത് പിടിച്ചത് വളരെ നല്ല കാര്യം.
അവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തതും സുരേഷ്‌ഗോപി ആയിരിന്നു.

പക്ഷെ, സുരേഷ ്‌ഗോപിയേ ആ പരിപാടിയില്‍ പങ്കെടുപ്പിക്കാതെയിരിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉള്ളതായി അറിയാന്‍ പറ്റി യൂട്യൂബിലൂടെ. സമൂഹത്തിലെ പല വിഭാഗം ആളുകളും സുരേഷ് ഗോപിക്ക് മിക്കപ്പോഴും നല്ല സപ്പോര്‍ട് കൊടുക്കാറുണ്ട്.
പക്ഷെ, ആളുടെ പടം കാണാന്‍ അവരൊന്നും അധികം താല്പര്യം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല.
ഗരുഡന്‍, തിയേറ്ററില്‍ നല്ലൊരു വിജയം നേടുമെന്നാണ് തോന്നുന്നത്.
പൊതുവെ പ്രൊമോഷന്‍ നടത്തുന്നതില്‍ താല്പര്യകുറവ് കാണിക്കുന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ പടത്തിന് നല്ല രീതിയില്‍ പ്രൊമോഷന്‍ ചെയ്യുന്നത് കണ്ടു.
മാജിക് ഫ്രെയിമിനും ഒരു വിജയം അനിവാര്യമാണ് ഇപ്പോള്‍.
ഗരുഡന്‍ വിജയിച്ചാല്‍, തന്റെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരാന്‍ സാധ്യത ഉണ്ടെന്ന് ദുബായ് യില്‍ വെച്ച് നടന്ന പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു എന്ന് പറഞ്ഞാണ് ജില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.