‘നിന്റെ വീട്ടിലുള്ളവരൊക്കെ ഒരു ഫംഗ്ഷന് പോകുമ്പോള്‍ തുണിയില്ലാതെയാണോ? ടീം 5ന്റെ സംവിധായകന്‍

ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തുന്ന പത്താന്‍ എന്ന സിനിമയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയരുകയാണ്. ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതാണ് വിമര്‍ശനങ്ങളുമായി ഒരുകൂട്ടം ആളുകള്‍ എത്തിയത്. നടി ദീപികയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയിലുയരുന്നത്.

കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനാല്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചിലര്‍. ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ദീപിക എത്തിയിരുന്നു.ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം ഖത്തറില്‍ എത്തിയത്. മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ദീപികയും ചേര്‍ന്നാണ് ട്രോഫി അനാവരണം ചെയ്തത്. ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ ജനതയുടെ പ്രതീകമായി തിളങ്ങിയെങ്കിലും താരത്തിന് നേരയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിനാണ്? ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ ഡ്രസ്സ്, കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ കിട്ടിയില്ലേ? സൗദി അറേബ്യയില്‍ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ??, എന്താ എല്ലാം മറച്ചത് ഓപ്പണ്‍ ആക്കി കാണിക്കായിരുന്നില്ലേ? എന്നാണ് വിമശകര്‍ ചോദിക്കുന്നത്.

ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് താഴെ സംവിധായകന്‍ സുരേഷ് ഗോവിന്ദ് നല്‍കിയ കമന്റാണ് ശ്രദ്ധേയമാകുന്നത്. ‘മാ പ്രേ നിന്റെ വീട്ടിലുള്ളവരൊക്കെ ഒരു ഫംഗ്ഷന് പോകുമ്പോള്‍ തുണിയില്ലാതെയാണോ പോകാറ്’ എന്നാണ് ടീം 5ന്റെ സംവിധായകന്‍ നല്‍കിയ കമന്റ്. ശ്രീശാന്തും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തിലെത്തിയ ചിത്രം ടീം 5 സംവിധാനം ചെയ്തത് സുരേഷ് ഗോവിന്ദാണ്.

Gargi