വിക്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം. സൂര്യയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു ഇത്. കൊടുംക്രൂരനായ വില്ലനായി സൂര്യ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. ഇപ്പോഴിതാ റോളക്സിന്റെ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നന്ദി അറിയിക്കുകയാണ് താരം.
‘റോളക്സിന്റെ ലുക്കിന് നന്ദി’ തന്നെ കൊടും ക്രൂരനാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറീന ടിക്സേരിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂര്യ കുറിച്ചു. നിറഞ്ഞ ചിരിയുമായി മേക്കപ്പോട് കൂടിയ ചിത്രമാണ് സൂര്യ പങ്ക് വെച്ചിരിക്കുന്നത്.
മേക്കപ്പ് ഡിസൈനര്‍, ഹെയര്‍ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലൊക്കെയും കഴിവ് തെളിയിച്ച് ഇന്ത്യന്‍ സിനിമയില്‍ സജീവമായ ആര്‍ട്ടിസ്റ്റാണ് സെറീന. ലക്ഷ്യ എന്ന ബോളിവുഡ് ചിത്രത്തില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആയാണ് ഇവരുടെ തുടക്കം. ത്രീ ഇഡിയറ്റ്സ്, ഡല്‍ഹി 6 തുടങ്ങിയ സിനിമകളിലും മിര്‍സാപുര്‍, താണ്ഡവ് തുടങ്ങിയ സീരിസുകളിലും സെറീന പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും വിക്രത്തിലെ സൂര്യയുടെ ലുക്കിന് മികച്ച പ്രതികരണമാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…