‘റോളക്സിന്റെ ലുക്കിന് നന്ദി’; സെറീനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂര്യ

വിക്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം. സൂര്യയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു ഇത്. കൊടുംക്രൂരനായ വില്ലനായി സൂര്യ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. ഇപ്പോഴിതാ…

വിക്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം. സൂര്യയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു ഇത്. കൊടുംക്രൂരനായ വില്ലനായി സൂര്യ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. ഇപ്പോഴിതാ റോളക്സിന്റെ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നന്ദി അറിയിക്കുകയാണ് താരം.

‘റോളക്‌സിന്റെ ലുക്കിന് നന്ദി’ തന്നെ കൊടും ക്രൂരനാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെറീന ടിക്‌സേരിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂര്യ കുറിച്ചു. നിറഞ്ഞ ചിരിയുമായി മേക്കപ്പോട് കൂടിയ ചിത്രമാണ് സൂര്യ പങ്ക് വെച്ചിരിക്കുന്നത്.

മേക്കപ്പ് ഡിസൈനര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലൊക്കെയും കഴിവ് തെളിയിച്ച് ഇന്ത്യന്‍ സിനിമയില്‍ സജീവമായ ആര്‍ട്ടിസ്റ്റാണ് സെറീന. ലക്ഷ്യ എന്ന ബോളിവുഡ് ചിത്രത്തില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയാണ് ഇവരുടെ തുടക്കം. ത്രീ ഇഡിയറ്റ്‌സ്, ഡല്‍ഹി 6 തുടങ്ങിയ സിനിമകളിലും മിര്‍സാപുര്‍, താണ്ഡവ് തുടങ്ങിയ സീരിസുകളിലും സെറീന പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും വിക്രത്തിലെ സൂര്യയുടെ ലുക്കിന് മികച്ച പ്രതികരണമാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.