മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻമാർ ആണ് സുരേഷ് ഗോപിയും ബിജു മേനോനും.മലയാള സിനിമയില്‍ സുരേഷ് ഗോപി നായക നിരയിലേക്ക് കടന്നു വന്ന സമയത്ത് ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. സൂപ്പർ സ്റ്റാര്‍ സുരേഷ് ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റു മുട്ടുന്ന ചിത്രമാണ് ഗരുഡൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് റീല്‍സ് ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയുള്ള റീല്‍സാണിത്. കേന്ദ്ര കഥാപാത്രങ്ങളായ സുരേഷ് ഗോപിക്കും ബിജു മേനോനും ഒപ്പം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സിദ്ദിഖ്, ജഗദീഷ്, സംവിധായകൻ മേജര്‍ രവി, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ അരുണ്‍ വര്‍മ്മ എന്നിവരേയും റീല്‍സില്‍ കാണാം. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്സ്, ചിന്താമണി കൊലക്കേസ്, പ്രണയ വര്‍ണ്ണങ്ങള്‍, എഫ്.ഐ.ആര്, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളൊക്കെ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ്.
ഇരുവരുടെയും മിന്നും പ്രകടനങ്ങളിലൂടെ തന്നെ ഈ ചിത്രങ്ങളൊക്കെ ശ്രദ്ധേയവുമായിരുന്നു. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമായപ്പോൾ ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് ദീർഘ ഇടവേളകളും ഉണ്ടായി. ഇതേ സമയം ബിജു മേനോൻ നായകനിരയിലേക്കു കടന്നു വരികയും ചെയ്തു. പതിമൂന്നു വര്‍ഷത്തെ ഇടവേളയാണ് ഇവര്‍ക്കിടയില്‍ ഉണ്ടായത്. അതിന് വിരാമമായി ‘ഗരുഡൻ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് റീൽസ് ഏറ്റെടുത്ത ആരാധകർ ചിത്ര ത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…