പറന്നു പൊങ്ങി ഗരുഡൻ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻമാർ ആണ്  സുരേഷ് ഗോപിയും ബിജു മേനോനും.മലയാള സിനിമയില്‍ സുരേഷ് ഗോപി നായക നിരയിലേക്ക് കടന്നു വന്ന സമയത്ത് ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. സൂപ്പർ സ്റ്റാര്‍ സുരേഷ്…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻമാർ ആണ്  സുരേഷ് ഗോപിയും ബിജു മേനോനും.മലയാള സിനിമയില്‍ സുരേഷ് ഗോപി നായക നിരയിലേക്ക് കടന്നു വന്ന സമയത്ത് ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. സൂപ്പർ സ്റ്റാര്‍ സുരേഷ് ഗോപിയും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റു മുട്ടുന്ന ചിത്രമാണ് ഗരുഡൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് റീല്‍സ് ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയുള്ള റീല്‍സാണിത്. കേന്ദ്ര കഥാപാത്രങ്ങളായ സുരേഷ് ഗോപിക്കും ബിജു മേനോനും ഒപ്പം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സിദ്ദിഖ്, ജഗദീഷ്, സംവിധായകൻ മേജര്‍ രവി, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ അരുണ്‍ വര്‍മ്മ എന്നിവരേയും റീല്‍സില്‍ കാണാം. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വര്‍ണ്ണങ്ങള്‍, എഫ്.ഐ.ആര്‍, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളൊക്കെ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളാണ്.

ഇരുവരുടെയും മിന്നും പ്രകടനങ്ങളിലൂടെ തന്നെ ഈ ചിത്രങ്ങളൊക്കെ ശ്രദ്ധേയവുമായിരുന്നു. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമായപ്പോൾ ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് ദീർഘ ഇടവേളകളും ഉണ്ടായി. ഇതേ സമയം ബിജു മേനോൻ നായകനിരയിലേക്കു കടന്നു വരികയും ചെയ്തു. പതിമൂന്നു വര്‍ഷത്തെ ഇടവേളയാണ് ഇവര്‍ക്കിടയില്‍ ഉണ്ടായത്. അതിന് വിരാമമായി ‘ഗരുഡൻ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് റീൽസ് ഏറ്റെടുത്ത ആരാധകർ ചിത്ര ത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.