സൂര്യ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാല്‍ ആഘോഷിക്കുന്ന വേളയിലാണ് വീഡിയോ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമായി പുറത്ത് വിട്ടത്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജെല്ലിക്കെട്ട് മത്സരത്തില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ഏറെ ജനപ്രിയമായ നോവലാണിത്. ജെല്ലിക്കെട്ട് ഏറെ പ്രാധാന്യം കല്പിക്കുന്ന മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. സൂര്യയെ കൂടാതെ ആന്‍ഡ്രിയ ജെറമിയ, അമീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…