‘ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണ്’ സൂര്യ

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന് ആശംസയുമായി നടന്‍ സൂര്യ. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘സിനിമയുടെ കഥയും അതിനായി ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണെന്നും മമ്മൂക്കയ്ക്കും ജ്യോതികയ്ക്കും എല്ലാ ആശംസകളും.’ താരം കുറിച്ചു. ഭാര്യ ജ്യോതികയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു താരം.

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകന്‍ നേരത്ത് മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ ആരംഭിക്കും.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago