‘ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണ്’ സൂര്യ

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന് ആശംസയുമായി നടന്‍ സൂര്യ. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘സിനിമയുടെ കഥയും അതിനായി ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണെന്നും…

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന് ആശംസയുമായി നടന്‍ സൂര്യ. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘സിനിമയുടെ കഥയും അതിനായി ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണെന്നും മമ്മൂക്കയ്ക്കും ജ്യോതികയ്ക്കും എല്ലാ ആശംസകളും.’ താരം കുറിച്ചു. ഭാര്യ ജ്യോതികയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു താരം.

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകന്‍ നേരത്ത് മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. കാതലിന്റെ ചിത്രീകരണം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ ആരംഭിക്കും.