ഇന്നും ആരാധകരുടെ ഉള്ളിലെ നോവുന്ന ഓര്‍മ്മയാണ് ബോളിവുഡ് താരം സുശാന്ത് സിംഗ്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കണ്ണുനിറച്ചത് അദ്ദേഹത്തിന്റ വളര്‍ത്തുനായയായ ഫഡ്ജ് ആണ്. സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജ്. ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തോളം മരണംവരെ സുശാന്തിന്റെ പെറ്റായിരുന്നു ഫഡ്ജ്.
ഇപ്പോഴിതാ ഫഡ്ജും വിട പറഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജും പ്രിയപ്പെട്ടവന് അരികിലേക്ക് പോയിരിക്കുന്നത്. സുശാന്തിന്റെ സഹോദരി പ്രിയങ്കയാണ് ഫഡ്ജ് യാത്രയായെന്ന ദുഖവാര്‍ത്ത പങ്കുവച്ചത്.
സുശാന്തും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. വളരെക്കാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില് വീണ്ടും ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് – എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
സുശാന്തിന്റെ ഓര്‍മദിനത്തില്‍ ഫഡ്ജിന്റെ നോവുന്ന ഒരു ചിത്രം പ്രിയങ്ക പങ്കുവച്ചിരുന്നു. സുശാന്തിന്റെ വീട്ടിലെ പ്രാര്‍ഥനാ ചടങ്ങില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. പ്രാര്‍ഥനാ മുറിയില്‍ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് കിടക്കുന്ന ഫഡ്ജിന്റെ ചിത്രമായിരുന്നു പ്രിയങ്ക പങ്കുവച്ചിരുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…