മൂന്ന് വര്‍ഷത്തിന് ശേഷം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ ഫ്ളാറ്റില്‍ പുതിയ വാടകക്കാരെത്തി. സുശാന്ത് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോഴാണ് പുതിയ താമസക്കാര്‍ എത്തുന്നത്. ഈ ഫ്ളാറ്റിലാണ് സുശാന്ത് സിങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആ ഭീതിയിലാണ് പുതിയ വാടകക്കാരനെ ലഭിക്കാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ത്തകളെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചത്. അങ്ങനെ മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോള്‍ ഈ ഫ്ളാറ്റ് പുതിയ താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. 30 ലക്ഷംരൂപയാണ് സുരക്ഷാ നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്.
2020 ജൂണ്‍ 14-നാണ് സുശാന്തിനെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബാന്ദ്രാവെസ്റ്റിലെ കാര്‍ട്ടര്‍ റോഡിലുള്ള മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലാണ് സംഭവം. താരത്തിന്റെ മരണ ശേഷം ഫ്ളാറ്റ് ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കില്ലെന്ന് ഉടമ തീരുമാനിച്ചിരുന്നു.
പലരും വന്ന് കണ്ടെങ്കിലും വിവാദമായ ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ നല്ലൊരുശതമാനം പേരും തയ്യാറല്ല. ചിലര്‍ തയ്യാറായി വരുമ്പോഴേക്കും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കടലിന് അഭിമുഖമായുള്ള ഫ്ളാറ്റില്‍ നാല് കിടപ്പുമുറികളുണ്ട്. 2019 ഡിസംബറിലാണ് സുശാന്ത് ഈ ഫ്ളാറ്റ് മാസം 4.51 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തത്. സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും ഒന്നിച്ച് ഇവിടെയായിരുന്നു താമസം.