മലയാള സിനിമയില്‍ പുതിയ നിര്‍മ്മാണസ്ഥാപനം കൂടി വരുന്നു; സ്വര്‍ഗം ആരംഭിച്ചു

മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എന്‍.ഗ്ലോബല്‍ മൂവീസ്. ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എന്‍.ഗ്ലോബല്‍ മൂവീസ്. നല്ല സന്ദേശങ്ങള്‍ നല്‍കുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെര്‍ണാണ്ടസ് വ്യക്തമാക്കി. സ്വര്‍ഗം എന്ന സിനിമയാണ് ആദ്യ ചിത്രം.

കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാര്‍, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ശ്രീമതി ലിസ്സി.കെ.ഫെര്‍ണാ ണ്ടസ് ഫസ്റ്റ് ക്‌ളാപ്പ നല്‍കിക്കൊണ്ടായി തുടക്കം.
മലയാള സിനിമയില്‍ പ്രേഷകര്‍ക്കിടയില്‍ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അനന്യ, സാജന്‍ ചെറുകയില്‍, സിജോയ് വര്‍ഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തില്‍ അഭിനയിച്ചവരില്‍ പ്രമുഖരാണ്.
ഇവര്‍ക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റെണി എന്നിവരും പങ്കെടുത്തു. ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയല്‍പക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഈ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടെങ്കിലും വീട്, ഒരു സ്വര്‍ഗമാകുന്ന ചില കാര്യങ്ങള്‍ തിരിച്ചറിവാകാന്‍ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂര്‍ത്ത ങ്ങളിലൂടെയും നര്‍മ്മമൂര്‍ ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ഒരു ക്‌ളീന്‍ എന്റെര്‍ടൈനറായി ത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണം. അജുവര്‍ഗീസ്, ജോണി ആന്റെണി മഞ്ജു പിള്ള,
വിനീത് തട്ടില്‍,അഭിരാം രാധാകൃഷ്ണന്‍, രഞ്ജിത്ത് കങ്കോല്‍ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ – ലിസ്സി.കെ.ഫെര്‍ണാണ്ടസ്.

തിരക്കഥ – റെജീസ് ആന്റെണി ,റോസ് റെജീസ് ഗാനങ്ങള്‍ – എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സന്തോഷ് വര്‍മ്മ,ബേബി ജോണ്‍ കലയന്താനി, ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

Ajay

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

7 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

7 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

7 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

8 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

8 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

8 hours ago