മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എന്‍.ഗ്ലോബല്‍ മൂവീസ്. ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എന്‍.ഗ്ലോബല്‍ മൂവീസ്. നല്ല സന്ദേശങ്ങള്‍ നല്‍കുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെര്‍ണാണ്ടസ് വ്യക്തമാക്കി. സ്വര്‍ഗം എന്ന സിനിമയാണ് ആദ്യ ചിത്രം.
കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാര്‍, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ശ്രീമതി ലിസ്സി.കെ.ഫെര്‍ണാ ണ്ടസ് ഫസ്റ്റ് ക്ളാപ്പ നല്‍കിക്കൊണ്ടായി തുടക്കം.
മലയാള സിനിമയില്‍ പ്രേഷകര്‍ക്കിടയില്‍ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അനന്യ, സാജന് ചെറുകയില്‍, സിജോയ് വര്‍ഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തില്‍ അഭിനയിച്ചവരില്‍ പ്രമുഖരാണ്.
ഇവര്‍ക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റെണി എന്നിവരും പങ്കെടുത്തു. ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയല്പക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഈ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടെങ്കിലും വീട്, ഒരു സ്വര്‍ഗമാകുന്ന ചില കാര്യങ്ങള്‍ തിരിച്ചറിവാകാന്‍ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂര്‍ത്ത ങ്ങളിലൂടെയും നര്മ്മമൂര് ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ഒരു ക്ളീന്‍ എന്റെര്‍ടൈനറായി ത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണം. അജുവര്‍ഗീസ്, ജോണി ആന്റെണി മഞ്ജു പിള്ള,
വിനീത് തട്ടില്‍,അഭിരാം രാധാകൃഷ്ണന്, രഞ്ജിത്ത് കങ്കോല്‍ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ – ലിസ്സി.കെ.ഫെര്‍ണാണ്ടസ്.
തിരക്കഥ – റെജീസ് ആന്റെണി ,റോസ് റെജീസ് ഗാനങ്ങള്‍ – എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സന്തോഷ് വര്‍മ്മ,ബേബി ജോണ്‍ കലയന്താനി, ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യന് ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.