ചതുരം കണ്ടിട്ട് ഷാരുഖ് ഖാന്‍ വിളിക്കുമെന്ന് ആഗ്രഹിച്ചിരുന്നു!!! സ്വാസിക

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് നടി സ്വാസിക.സിനിമകളിലെ ചെറിയ റോളുകളില്‍ നിന്നും ഇപ്പോള്‍ നായികയായും എത്തിയിരിക്കുകയാണ് സ്വാസിക. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ സിനിമയിലൂടെയാണ് സ്വാസികയുടെ നായികാ എന്‍ട്രി.

എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിലെ പ്രകടനത്തിന് സ്വാസിക മികച്ചാഭിപ്രായം തന്നെയാണ് നേടുന്നത്.

ചിത്രത്തില്‍ ഗ്ലാമറസ് റോളിലായിരുന്നു സ്വാസിക എത്തിയത്. റോഷന്‍ മാത്യു, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സ്വാസികയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം വെളിപ്പെടുത്തുകയാണ് താരം. ചതുരത്തിന് ശേഷം സ്ഥിരം റോളുകളില്‍ നിന്ന് മാറ്റം ലഭിച്ചെന്ന് സ്വാസിക പറയുന്നു. ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തി കുട്ടി വേഷങ്ങളായിരുന്നു. അതില്‍ നിന്നെല്ലാം മാറ്റം ചതുരത്തിലൂടെ ഉണ്ടായി.

എന്നാല്‍ ഇങ്ങനെയൊരു ഗ്ലാമറസ് കഥാപാത്രമല്ല താന്‍ കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്ത പോലത്തെയായിരുന്നു ആഗ്രഹമെന്നും സ്വാസിക പറയുന്നു. 13 വര്‍ഷമായി അഭിനയത്തിലെത്തിയിട്ടെന്നും സ്വാസിക പറയുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രം ലഭിച്ചിട്ടില്ല. അങ്ങനെയൊരു സിനിമയായിരുന്നു വാസന്തി. പക്ഷേ അത് അധികം ആളുകള്‍ കണ്ടിട്ടില്ലെന്നും സ്വാസിക പറയുന്നു.

ചതുരത്തിലേക്ക് വിളിച്ചപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി. ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ ഡാര്‍ലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിലേക്ക് പോയത്.
ഷാരൂഖ്, ആലിയ കൂട്ടായ്മയിലൊരുങ്ങിയ ചിത്രമാണ് ഡാര്‍ലിംഗ്സ്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് റോഷനോട് പറഞ്ഞിരുന്നു. അങ്ങനെ പടം കണ്ടിട്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതൊക്കെ സ്വപ്നവും കണ്ടിരുന്നു. പക്ഷെ അവന്‍ അത് ഒന്നും ചെയ്തില്ലെന്നും സ്വാസിക പരാതിയായി പറയുന്നു.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

4 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

44 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago