ഭീഷ്മയിലെ രതിപുഷ്പത്തിന് ചുവടുവെച്ച് സ്വാസിക – വീഡിയോ പങ്കുവച്ച് താരം

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. രതി പുഷ്പം പൂക്കുന്ന യാമം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നിരവധി റീല്‍സാണ് ഇതിനോടകം പുറത്തിറങ്ങിയിരിക്കുന്നത്.

റംസാനും ഷൈന്‍ ടോം ചാക്കോയും ചേര്‍ന്നാണ് എണ്‍പതുകളിലെ ഡിസ്‌കോ ഡാന്‍സിനെ അനുസ്മരിപ്പിച്ച് ഒരുക്കിയ ഈ ഗാനരംഗത്തില്‍ ചുവടു വച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഭീഷ്മ പനി എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.

ഗാനരംഗത്തിലെ വൈറല്‍ സ്റ്റെപ്പുകൂടി ഉള്‍പ്പെടുത്തിയാണ് സ്വാസിക ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. സാരിയില്‍ സ്റ്റെലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷും സ്‌റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത് രശ്മിയുമാണ്. അബിന്‍ സാബു ആണ് ഈ വീഡിയോ ചിത്രീകരിച്ചത്.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago