ഭീഷ്മയിലെ രതിപുഷ്പത്തിന് ചുവടുവെച്ച് സ്വാസിക – വീഡിയോ പങ്കുവച്ച് താരം

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. രതി പുഷ്പം പൂക്കുന്ന യാമം എന്ന്…

swasika-rathipushpam-dance-viral

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. രതി പുഷ്പം പൂക്കുന്ന യാമം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നിരവധി റീല്‍സാണ് ഇതിനോടകം പുറത്തിറങ്ങിയിരിക്കുന്നത്.

റംസാനും ഷൈന്‍ ടോം ചാക്കോയും ചേര്‍ന്നാണ് എണ്‍പതുകളിലെ ഡിസ്‌കോ ഡാന്‍സിനെ അനുസ്മരിപ്പിച്ച് ഒരുക്കിയ ഈ ഗാനരംഗത്തില്‍ ചുവടു വച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോന്‍ ആണ്. ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഭീഷ്മ പനി എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.

https://www.instagram.com/p/Ca9SD3Wg761/

ഗാനരംഗത്തിലെ വൈറല്‍ സ്റ്റെപ്പുകൂടി ഉള്‍പ്പെടുത്തിയാണ് സ്വാസിക ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. സാരിയില്‍ സ്റ്റെലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷും സ്‌റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത് രശ്മിയുമാണ്. അബിന്‍ സാബു ആണ് ഈ വീഡിയോ ചിത്രീകരിച്ചത്.