തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് പറഞ്ഞ് സ്വാസിക

തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് തുറന്ന് പറഞ്ഞ് യുവനടി സ്വാസിക. പൃഥ്വിരാജാണ് തന്റെ സെലിബ്രിറ്റി ക്രഷെന്നാണ് സ്വാസിക പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കുക എന്നതാണ് തന്റെ ആഗ്രഹമാണെന്നും അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകളിൽ എങ്കിലും അഭിനയിക്കണമെന്നുമാണ് ആഗ്രഹം എന്നുമാണ് സ്വാസിക പറഞ്ഞിരിക്കുന്നത്.


തന്റെ പ്രതിഫലം കൂട്ടണമെന്നല്ല പക്ഷെ നല്ല കുറെ സിനിമകൾ ചെയ്യണം എന്നുണ്ട്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ അനുശ്രീയും സിജുവുമാണ് സ്വാസിക പറഞ്ഞു. സീ മലയാളം ന്യൂസിനോട് സംസാരിക്കുകവെയാണ് താരം ഇക്കാര്യം പറഞ്ഞത്. 4 നാണ് സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചതുരം പ്രദർശനത്തിനെത്തിയത്. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ചതുരത്തിൽ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.സമ്മിശ്ര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിൽ ജോർജ് സാന്തിയാഗോയും വിനിതാ അജിത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനോയി തോമസും സിദ്ധാർഥ് ഭരതനും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്

 

Aiswarya Aishu