സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. റോഷന് മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം നവംബര്‍ നാലിനാണ് തീയറ്ററിൽ എത്തിയിരുന്നത്. നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചെറുപ്പക്കാരിയായ ഭാര്യയും വയസനായ കിടപ്പിലാകുന്ന ഭര്‍ത്താവും, ഇവര്‍ക്കിടയിലേക്കു കടന്നുവരുന്ന ഒരു യുവാവും, യുവാവിനെ അന്വേഷിച്ച് കാമുകിയും എത്തുന്നതോടെ സംഘര്‍ഷമാകുന്ന കഥാഗതിയാണ് ചിത്രത്തിന്റെത്. ഇപ്പോൾ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്, ചിത്രത്തിന്റെ വിജത്തോട് അനുബന്ധിച്ച് സിനിമയിലെ ഗാനത്തിന് ചുവട് വെച്ച് ഡാൻസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി സ്വാസിക, ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീഷ് വര്‍മ്മ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രണയവും ഡ്രാമയും ത്രില്ലര്‍ സ്വഭാവവുമൊക്കെയായി ഒരുക്കുന്ന ചിത്രത്തില്‍ ചെസും ഒരു പ്രധാന ഘടകമാണ്.