ബിഗ്ബിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു!!! വേറെ ആരെയും വിവാഹം കഴിക്കരുതെന്നും പറഞ്ഞു- ശ്വേതാ മേനോന്‍

ബോളിവുഡിന്റെ ബിഗ് ബിയ്ക്കിന്ന് എണ്‍പതാം ജന്മദിനമാണ്. ആരാധകര്‍ വലിയ രീതിയില്‍ തന്നെ അമിതാഭ് ബച്ചന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. ബച്ചന്റെ വലിയ ആരാധികയാണ് നടി ശ്വേതാ മേനോന്‍. അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്വേതാ മേനോന്‍.

ചെറിയ പ്രായത്തില്‍ ബിഗ് ബിയോട് തോന്നിയ ഇഷ്ടമാണെങ്കിലും ആദ്യമായി നേരില്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിരുന്നെന്ന് ശ്വേതാ മേനോന്‍ പറയുന്നു. എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മണ്ടത്തരമായി തോന്നുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേതയുടെ അച്ഛന്‍ എയര്‍ഫോഴ്സിലായിരുന്നു. ഒന്‍പതോ പത്തോ വയസിലെ കാര്യമാണ്. അലഹബാദ് എന്ന സ്ഥലത്തായിരുന്നു അന്ന്. ഇന്ദിര ഗാന്ധി മരണപ്പെട്ട സമയം, അവരുടെ മകന്‍ രാജീവ് ഗാന്ധിയും നടന്‍ അമിതാഭ് ബച്ചനും ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി അലഹബാദിലേക്ക് വരുന്നുണ്ടായിരുന്നു.

അന്ന് അച്ഛന് അവിടെയായിരുന്നു ഡ്യൂട്ടി. നാളെ എമര്‍ജന്‍സി ഡ്യൂട്ടിയാണെന്നും അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും വരുന്നുണ്ടെന്നും തലേദിവസം തന്നെ അച്ഛന്‍ പറഞ്ഞിരുന്നെന്ന് ശ്വേത പറയുന്നു.

എനിക്ക് അമിതാഭ് ബച്ചനെ കാണണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഞാനത് വിട്ടെന്നാണ് അച്ഛന്‍ കരുതിയത്. പിറ്റേ ദിവസം അച്ഛന്‍ നേരത്തെ പോവുകയും ചെയ്തു.

ഇന്നാണല്ലോ ബിഗ്ബി വരുന്ന ദിവസം എന്നോര്‍ത്ത് ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു. എയര്‍ഫോഴ്സ് ഏരിയയിലാണ് ഞങ്ങളന്ന് താമസിക്കുന്നത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഞാന്‍ ഷിമ്മീസാണ് ഇട്ടിരുന്നത്. ആ വേഷത്തില്‍ പല്ല് പോലും തേക്കാതെ ഇറങ്ങി ഒരോട്ടം കൊടുത്തു. നേരെ അവരുടെ അടുത്തേക്ക് എത്തി.

ബച്ചന്റെ അടുത്ത് ചെന്ന് നിന്ന് ഞാന്‍ പറഞ്ഞു, ‘അമിതാങ്കിള്‍ അമിതാങ്കിള്‍ നിങ്ങള്‍ എന്നെ വിവാഹം കഴിക്കാമോ?, കാരണം ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. എന്നെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു, വേറെ ആരെയും വിവാഹം കഴിക്കരുത്’, എന്ന് താന്‍ പറഞ്ഞെന്ന് ശ്വേതാ മേനോന്‍ പറയുന്നു.

അവര്‍ വളരെ സീരിയസായിട്ടുള്ള കാര്യത്തിന് വന്ന് നില്‍ക്കുന്നതാണ്. ആ സമയത്താണ് ഞാനീ മണ്ടത്തരം പറയുന്നത്. അച്ഛന്‍ എന്റെ വര്‍ത്തമാനം കേട്ട് വളരെ സീരിയസായി കണ്ണും തുറിച്ച് നോക്കുന്നുണ്ട്. ചിലപ്പോള്‍ അച്ഛനും പണിഷ്മെന്റ് കിട്ടുന്ന കാര്യമാണ്. പക്ഷേ അപ്പോ തന്നെ ഒരു ഓഫീസര്‍ എന്നെ നിമിഷനേരം കൊണ്ട് എന്നെ അവിടെ നിന്നും മാറ്റി. എന്നാല്‍ വീട്ടിലെത്തിയ ശേഷം അതേപ്പറ്റി അച്ഛന്‍ എന്നോട് ഒന്നും ചോദിച്ചില്ല. തനിക്കും അടിയും കിട്ടിയില്ലെന്നും ശ്വേത പറഞ്ഞു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago