Categories: Film News

പ്രണയത്തിലാകാതിരിക്കാന്‍ കഴിയില്ല!! സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ച് ശ്വേത മേനോന്‍

മലയാള സിനിമയിലെ പ്രമുഖര്‍ക്കെല്ലാം ലഭിച്ച ആ സൗഭാഗ്യം ഇപ്പോള്‍ നടി ശ്വേത മേനോനേയും തേടി എത്തിയിരിക്കുകയാണ്. താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ദുബായ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ സന്തോഷമാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആരാധകരെ അറിയിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, മീര ജാസ്മിന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ നടീ നടന്മാര്‍ക്കെല്ലാം പ്രിവിലേജ് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നിക്കും ഒരു ഗോള്‍ഡന്‍ വിസ ഹോള്‍ഡര്‍ ആയതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അറിയിക്കുകയാണ് ശ്വേത. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് കുറിച്ചുകൊണ്ടാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ താരം പങ്കുവെച്ചത്.

ദുബായിയുമായി പ്രണയത്തിലാകാതിരിക്കാന്‍ എനിക്ക് കഴിയില്ല എന്നും ഒരു ഗോള്‍ഡന്‍ വിസ ഹോള്‍ഡര്‍ ആയതില്‍ അഭിമാനമുണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. അഭിനേതാക്കള്‍ക്ക് പുറമെ, സംവിധായകന്‍ സലീം അഹമ്മദ്, ഗായിക കെ എസ് ചിത്ര, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും ഗോള്‍ഡന്‍ വിസ ഇതിനോടം തന്നെ സ്വീകരിച്ചിരുന്നു.

ഈ വാര്‍ത്തകല്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ശ്വേതയും ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന്റെ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. നിരവധിപ്പേരാണ് നടിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്. അതേസമയം, തനിക്ക് ലഭിച്ച ഈ ബഹുമതി ദുബായ് എന്ന മനോഹരസ്ഥലം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായ തന്റെ രാജ്യക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്നും താരം കുറിച്ചു.

Aswathy