എന്റെ ബെഡ്‌റൂം സീൻ കണ്ടു ഭാര്യ കരഞ്ഞു! സംവിധായകനെ നല്ല അടിയും കൊടുത്തു, ടി ജി രവി

ഒരു കാലത്തു മലയാള സിനിമയിൽ ടി ജി രവിയുടെ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക്‌ ഭയം തോന്നുമായിരുന്നു, വില്ലൻ റോളുകൾ ആയിരുന്നു നടൻ കൂടുതലും ചെയ്യ്തിട്ടുള്ളത്. ഇപ്പോൾ താരം തന്റെ പഴയകാല അനുഭവങ്ങൾ ആണ് പങ്കുവെച്ചെത്തിയിരിക്കുന്നത്, ഒരിക്കൽ തന്റെ സിനിമ കണ്ടു ഭാര്യ കരഞ്ഞു, അതിനു ശേഷം തനിക്കു ആ സംവിധായകനെ അടിക്കേണ്ടിയും വന്നു നടൻ പറയുന്നു.

അന്ന് എന്റെ സിനിമ കാണാൻ ഞങ്ങൾ ഒന്നിച്ചായിരുന്നു തീയ്യിട്ടറിൽ പോയത്, ഞാൻ അഭിനയിക്കാത്ത ഒരു പോര്ഷന്റെ ബിറ്റ് അവരെ കയറ്റി ഇട്ടു, അതും ഒരു ബെഡ്‌റൂം സീൻ, അതാണ് ഭാര്യ കണ്ടത്, അത് കണ്ടു ഭാര്യ ഒരുപാടു കരഞ്ഞു, ഇത് കണ്ടു താൻആ സംവിധായകനെ തല്ലി, ടി ജി രവി പറയുന്നു,

അത്‌പോലെ മറ്റൊരു സിനിമയിൽ മാധുരിക്ക് സാരി ഉടുപ്പിക്കുന്ന ഒരു രംഗം ഉണ്ട് അതിൽ എന്റെ കൈയുടെ പകുതി മാത്രമേ ഉള്ളൂ, ഒരുപാടു അബദ്ധങ്ങൾ സിനിമയിൽ അങ്ങനെയൊക്ക സംഭവിച്ചിട്ടുണ്ട്. ഇത് കൊണ്ട് തന്നെയാണ് മലയാള സിനിമക്ക് മദ്രാസിൽ പേരുദോഷം കിട്ടിയത്. അന്നത്തെ കാലത്തേ എന്റെ സിനിമ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഓടി വരുന്നത് ഒരു ബിറ്റ് എങ്കിലും ഉണ്ടാകുമെന്നു രീതിയിൽ ആണ്, എന്നാൽ ഞാൻ നല്ല കഥപാത്രങ്ങളും ചെയ്യ്തിട്ടുണ്ട് നടൻ പറയുന്നു.

 

Suji