Categories: Film News

ഓപ്പറേഷൻ വിജയകരമായി; അപകടത്തിൽ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിനീഷ് ബാസ്റ്റിൻ

കഴിഞ്ഞ ദിവസമാണ് നടൻ കൊല്ലം സുധി വാഹനാപകചടത്തിൽ മരണപ്പെട്ടത്. താരത്തന്റെ മരണത്തിനു കാരണമായത് അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പരിചരണത്തിൽ തുടരുന്ന ഇരുവരുടെയും വിവരങ്ങൾ സ്റ്റാർ മാജിക് സംവിധായകനായ അനൂപ് ജോണും നടൻ ബിനീഷ് ബാസ്റ്റിനും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ.

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ഇന്നലെയായിരുന്നു മഹേഷിന്റെ ഓപ്പറേഷൻ. അത് വിജയകരമായി എന്ന് പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. ‘കൊല്ലം സുധി ചേട്ടൻറെ കൂടെ വാഹനാപകടത്തിൽപ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല..’ എന്നാണ് ബിനീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

സിനിമാ നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 24 കണക്റ്റ് സമാപന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് താരത്തിന്റെ വിയോഗം സംഭവിച്ചത്

Aiswarya Aishu