ഫിലിം പ്രൊഡക്ഷന്‍ ബാനര്‍ ടി-സീരീസ്, ഹിമാന്‍ഷു കോഹ്ലി, രാകുല്‍ പ്രീത് സിംഗ് എന്നിവരടങ്ങുന്ന യുവതാരങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ യാരിയന്റെ രണ്ടാം ഭാഗം ബുധനാഴ്ച പ്രഖ്യാപിച്ചു. മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ബാംഗ്ലൂര്‍ ഡേയ്സിന് ഹിന്ദി റീമേക്കാണ് യാരിയന്‍ 2.
അടുത്ത വര്‍ഷം മേയില്‍ തിയേറ്ററുകളില്‍ എത്തുന്ന വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടി-സീരീസ് ട്വിറ്ററില്‍ കുറിച്ചു. ആദ്യ ഭാഗം സംവിധാനം ചെയ്തത് ദിവ്യ ഖോസ്ല കുമാറാണ്. എന്നാല്‍ രണ്ടാം ഭാഗം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
പേള്‍ വി പുരി, മീസാന്‍ ജാഫ്രി, ടെലിവിഷന്‍ നടന് യാഷ് ദാസ് ഗുപ്ത എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അനശ്വര രാജന്, വാരിന ഹുസൈന്, പ്രിയ വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഒരു മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ ടി-സീരീസ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചു. ‘യഥാര്‍ത്ഥ സൗഹൃദത്തിന്റെ ബന്ധനത്താല്‍ ഒട്ടിപ്പിടിക്കപ്പെട്ട ഒരു കുടുംബം നിങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നു, യാരിയാന്‍ 2’. കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു സംഘത്തെ ചുറ്റിപ്പറ്റിയുള്ള ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തുടര്‍ഭാഗത്തിന്റെ കഥാഗതിയെന്ന് തോന്നുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍ 2. ശ്രീദേവി ബെംഗ്ലാവ് ആണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.