ആ ദിലീപ് ചിത്രത്തിൽ നായികയാവേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, എന്നാൽ ആ അവസരം നഷ്ടമായി!

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു. വളരെ പെട്ടന്ന് ആണ് തമന്ന തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇടയിൽ ഇടം നേടിയത്. ഇന്ന് വലിയ താരമൂല്യം ഉള്ള നായികയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. തമന്നയുടെ വിവാഹം എന്ന പേരിൽ പലതരത്തിലുള്ള ഗോസിപ്പുകൾ ആണ് പാപ്പരാസികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ ഒന്നും ഒരു സത്യവും ഇല്ലായെന്ന് താരം തന്നെ തെളിയിച്ചിട്ടുമുണ്ട്. മലയാളത്തിൽ ഇത് വരെ അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി മലയാളി ആരാധകർ ആണ് താരത്തിന് ഉള്ളത്. മലയാള സിനിമയിൽ നിന്ന് കുറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെകിലും അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണം ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് തമന്ന.

മലയാള സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്. കുറെ തവണ എനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. എന്നാൽ അതെല്ലാം ഓരോ കാരണം കൊണ്ട് നഷ്ട്ടപെട്ടു പോകുകയായിരുന്നു. ദിലീപ് നായകനായി എത്തിയ കമാരാസംഭവം എന്ന ചിത്രത്തിൽ നായികയായി എനിക്ക് ക്ഷണം ലഭിച്ചതായിരുന്നു. എന്നാൽ ചില കാരണം കൊണ്ട് എനിക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വരുകയായിരുന്നു. ആ ചിത്രം നിരസിച്ചതിന് എനിക്ക് ഇപ്പോഴും വിഷമം ഉണ്ട്. കമാരസംഭവം മാത്രമല്ല, മറ്റു ചില ചിത്രങ്ങളിൽ നിന്നും അവസരണങ്ങൾ എനിക്ക് വന്നിരുന്നു. എന്നാൽ അവയൊക്കെ ഓരോ കാരണം കൊണ്ട് വേണ്ടാന്ന് വയ്‌ക്കേണ്ടി വന്നിരുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. അത് കൊണ്ട് തന്നെ മലയാള സിനിമയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടവും ഉണ്ട്. നല്ല കഥയും കഥാപാത്രവും സംവിധായകനും ഒക്കെ ഒത്ത് വന്നാൽ താൻ തീർച്ചയായും മലയാളത്തിൽ അഭിനയിക്കും എന്നും ഒരു മലയാള സിനിമയുടെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ ലോക്ക്ഡൗൺ വന്നതോടെ ആ കഥ പെൻഡിങ്ങിൽ ആയിരിക്കുകയാണെന്നും തമന്ന പറഞ്ഞു.

 

 

 

 

 

 

 

 

 

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

3 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

5 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

5 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 hours ago