ആ ദിലീപ് ചിത്രത്തിൽ നായികയാവേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, എന്നാൽ ആ അവസരം നഷ്ടമായി!

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന…

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു. വളരെ പെട്ടന്ന് ആണ് തമന്ന തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇടയിൽ ഇടം നേടിയത്. ഇന്ന് വലിയ താരമൂല്യം ഉള്ള നായികയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. തമന്നയുടെ വിവാഹം എന്ന പേരിൽ പലതരത്തിലുള്ള ഗോസിപ്പുകൾ ആണ് പാപ്പരാസികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ ഒന്നും ഒരു സത്യവും ഇല്ലായെന്ന് താരം തന്നെ തെളിയിച്ചിട്ടുമുണ്ട്. മലയാളത്തിൽ ഇത് വരെ അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി മലയാളി ആരാധകർ ആണ് താരത്തിന് ഉള്ളത്. മലയാള സിനിമയിൽ നിന്ന് കുറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെകിലും അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണം ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് തമന്ന. tamannah

മലയാള സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്. കുറെ തവണ എനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. എന്നാൽ അതെല്ലാം ഓരോ കാരണം കൊണ്ട് നഷ്ട്ടപെട്ടു പോകുകയായിരുന്നു. ദിലീപ് നായകനായി എത്തിയ കമാരാസംഭവം എന്ന ചിത്രത്തിൽ നായികയായി എനിക്ക് ക്ഷണം ലഭിച്ചതായിരുന്നു. എന്നാൽ ചില കാരണം കൊണ്ട് എനിക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വരുകയായിരുന്നു. ആ ചിത്രം നിരസിച്ചതിന് എനിക്ക് ഇപ്പോഴും വിഷമം ഉണ്ട്. കമാരസംഭവം മാത്രമല്ല, മറ്റു ചില ചിത്രങ്ങളിൽ നിന്നും അവസരണങ്ങൾ എനിക്ക് വന്നിരുന്നു. എന്നാൽ അവയൊക്കെ ഓരോ കാരണം കൊണ്ട് വേണ്ടാന്ന് വയ്‌ക്കേണ്ടി വന്നിരുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. അത് കൊണ്ട് തന്നെ മലയാള സിനിമയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടവും ഉണ്ട്. നല്ല കഥയും കഥാപാത്രവും സംവിധായകനും ഒക്കെ ഒത്ത് വന്നാൽ താൻ തീർച്ചയായും മലയാളത്തിൽ അഭിനയിക്കും എന്നും ഒരു മലയാള സിനിമയുടെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ ലോക്ക്ഡൗൺ വന്നതോടെ ആ കഥ പെൻഡിങ്ങിൽ ആയിരിക്കുകയാണെന്നും തമന്ന പറഞ്ഞു.