തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളില്‍ തന്റേതായ ഇടം തമന്ന സ്വന്തമാക്കി കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. ദിലീപ് ചിത്രത്തിലൂടെ താരം മലയാളത്തിലേക്കും എത്തുന്നുണ്ട്.
തമന്നയുടെ ഫാഷന്‍ സെന്‍സാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. ട്രെഡീഷനലും മോഡേണും ഫാന്‍സി ലുക്കിലുമെല്ലാം താരം തിളങ്ങാറുണ്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം വൈറലാകാറുണ്ട്.
ഇപ്പോഴിതാ താരം നീല ബോഡി കോണ്‍ ഡ്രസ്സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. HUEMN എന്ന ബ്രാന്‍ഡിന്റെ ഡ്രസ്സാണ്. 200 മണിക്കൂര്‍ എടുത്ത് ഡിസൈന്‍ ചെയ്തതാണ് ഈ വസ്ത്രം. 47,000 രൂപയാണ് വസ്ത്രത്തിന് വില. വസ്ത്രത്തിനൊപ്പം വെറും ഡ്രമാറ്റിക് ലുക്കിലുള്ള മഞ്ഞ നിറത്തിലുള്ള കമ്മല്‍ മാത്രമാണ് താരം ധരിച്ചത്.