തെന്നിന്ത്യയുടെ താരസുന്ദരിമാരും മക്കള്‍ സെല്‍വനും വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ ഒന്നിക്കുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. വിഘ്നേശ് ശിവന് എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ആദ്യമായി സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കന്നു എന്നതാണ് ‘കാതുവാക്കുള രണ്ടു കാതല്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
അണ്ണാത്തെയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് കൂടെ ഒരു ബോക്സ് ഓഫീസ് ഹിറ്റ് തീര്‍ത്താണ് നയന്‍സിന്റെ ഈ സിനിമയിലേക്കുള്ള വരവ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇതൊരു ഓ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ചിത്രത്തില്‍ ഒരു സൂപ്പര്‍ കോംബോ വന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…