Short Movies

നിങ്ങളുടെ കൈയിൽ നൂറു രൂപയുണ്ടോ? എങ്കിൽ ദുല്ഖറിനോട് സംസാരിക്കാം !! സംഭവം ഇങ്ങനെ

കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയ സാഹചര്യം മുതൽ താരങ്ങൾ എല്ലാം തന്നെ സഹായവുമായി മുന്നോട്ട് എത്തിയിരുന്നു. കോടികൾ സംഭാവന ചെയ്തും കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ മുന്നിട്ട് ഇറങ്ങിയുമാണ് ഇവർ ജനങ്ങളെ സഹായിച്ചത്, ഇപ്പോൾ യുവ നടൻ ദുല്ഖര് മുന്നോട്ട് എത്തിയിരിക്കുകയാണ്. ഒരു ടാസ്കിലൂടെയാണ് ദുല്ഖര് എത്തിയിരിക്കുന്നത്. സംഭവം ഇതാണ്. നിങ്ങള്‍ക്ക് ഒരു 100 രൂപ എടുക്കാനുണ്ടെങ്കില്‍ അത് കൊവിഡ് സഹായത്തിനായി നല്‍കുക.  അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് കുഞ്ഞിക്കയുടെ സംസാരിക്കാം.

ഇനി ഇത് എങ്ങനെ ആണെന്ന് നോക്കാം. നിങ്ങൾ നൂറു രൂപ ഗുഗിള്‍ പേയില്‍ 9344502996 എന്ന നമ്ബറിലേക്ക് സംഭാവന ചെയ്യുക. പിന്നീട് സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് മൊബൈലില്‍ നിന്നും പകര്‍ത്തിയതിന് ശേഷം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.

ഏപ്രിൽ 18 നാണു ടാസ്ക് നടത്തുന്നത്, വൈകുന്നേരം ആറിനും എട്ടിനും ഇടയിലാണ് ഇത് ചെയ്യേണ്ടത്.  വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ ഇതിനയി അനുവദിക്കൂ. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്കായിരിക്കും ദുല്‍ഖറുമായി സംവദിക്കാന്‍ സാധിക്കുക. ഞായറാഴ്ചയായിരിക്കും മൂന്ന് ഭാഗ്യശാലികളുടെ പേര് പ്രഖ്യാപിക്കുക.

Krithika Kannan