
യൂസർമാരെ കൂടുതലായി ആകർഷിക്കാൻ പുത്തൻ അപ്ഡേറ്റുകളുമായി ആമസോൺ പ്രൈം വീഡിയോ. യൂസർ ഇൻറർഫേസിൽ വലിയ വ്യത്യാസങ്ങളാണ് ആമസോൺ വരുത്തിയിട്ടുള്ളത്. പുതിയ ഹോം സ്ക്രീൻ എത്തിയതാണ് ഏറ്റവും പ്രധാന സവിശേഷത. ഹോം, മൂവീസ്, ടിവി ഷോകൾ, ലൈവ് ടിവി എന്നീ മെനു ഓപ്ഷനുകൾ നാവിഗേഷൻ ബാറിൽ കാണാം. ഓരോ ഉള്ളടക്കവും കണ്ടെത്തുന്നത് ഉപഭോക്താക്കൾക്ക് ഇതോടെ കൂടുതൽ എളുപ്പമായി.
ആമസോൺ ബെഡ്റോക്ക് ജനറേറ്റീവ് എഐ (ആർട്ടിഫിഷൽ ഇൻറലിജൻസ്) സഹായത്തോടെ വ്യക്തിഗതമായ റെക്കമൻറേഷനുകൾ ലഭിക്കുന്ന സംവിധാനമാണ് മറ്റൊരു മാറ്റം. യൂസർ ഇൻറർഫേസ് പുത്തൻ ആനിമേഷനും ലളിതമായ പേജ് ട്രാൻസിഷനുകളും സൂം ഇഫക്ടും ചേർത്ത് രൂപമാറ്റം വരുത്തിയതും എടുത്ത് പറയേണ്ട മാറ്റമാണ്.
കൂടുതൽ മെച്ചപ്പെട്ട യൂസർ ഇൻറർഫേസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആമസോൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പുതുക്കിപ്പണിതിരിക്കുന്നത്. പഴയതും പുതിയതുമായ എല്ലാത്തരം ഡിവൈസുകളിലും പുതിയ മാറ്റങ്ങൾ പ്രത്യക്ഷപ്പെടും. ലോകമെമ്പാടും ആമസോൺ പ്രൈം വീഡിയോയിൽ ഈ അപ്ഡേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ എത്തും.











