
യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് ഇനിയുമൊരു സന്തോഷ വാർത്ത ഇതാ, കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്.പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ഭാഗിക പണമടച്ചാൽ പ്രീമിയം ലൈറ്റ് ലഭ്യമാകും. പിക്ചർ ഇൻ പിക്ചർ, ഓഫ് സ്ക്രീൻ പ്ലേയിങ് തുടങ്ങിയ ഫീച്ചറുകളും ലൈറ്റിൽ ലഭ്യമാകില്ല.യൂട്യൂബിന്റെ ലക്‌ഷ്യം തന്നെ, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രൈബർ എണ്ണം കൂട്ടുക എന്നത് തന്നെയാണ്.
ഈ പ്രീമിയം ലൈറ്റിന്റെ സവിശേഷത എന്ന് പറയുന്നത്, പരസ്യങ്ങൾ തീരെ കുറവായിരിക്കും എന്നത് തന്നെയാണ്. സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാൽ മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. യൂ ട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്. എന്നാൽ 89 രൂപയായിരിക്കും പ്രീമിയം ലൈറ്റ് പ്ലാൻ നിരക്ക്.നിലവിൽ യുഎസിൽ പരീക്ഷിക്കുന്ന പ്ലാൻ ഇന്ത്യയിൽ വൈകാതെ ലഭ്യമാകും.











