രാജ്യത്ത് സൗജന്യ വാട്സ്ആപ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ വന്നേക്കുമെന്നാണ് വിവരം. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍ വിളികളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്ത്യ(ട്രായി)യോട് അഭിപ്രായം തേടി.
മെസേജിങ് ആപ്പുകളായ വാട്സ് ആപ്പ്, സിഗ്‌നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാണ് ലക്ഷ്യം. അവസാനമായി 2008ലാണ് ഇന്റര്‍നെറ്റ് കോളുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സാങ്കേതിക വിദ്യ വികസിച്ചതും, സാമൂഹികാന്തരീക്ഷം മാറിയതും കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ആവശ്യം. നേരത്തെ ട്രായി നല്‍കിയ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്റര്‍നെറ്റ് ടെലിഫോണ്‍ ദാതാക്കാള്‍, ഓവര്‍- ദി – ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോള്‍ ട്രായിയില്‍ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.
ടെലികോം സേവനദാതാക്കളും, വാട്സ് ആപ്പ് അടക്കം ഇന്റര്‍നറ്റ് കോളുകള്‍ നല്‍കുന്ന ആപ്പുകളും ചെയ്യുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിച്ച് ‘ഒരേ സേവനം, ഒരേ നിയമം’ കൊണ്ടുവരണം. ടെലികോം മേഖലയില്‍ ഉളള പോലെ ലൈസന്‍സ് ഫീ, ഇന്റര്‍നെറ്റ് കോള്‍ ദാതാക്കള്‍ക്കും നല്‍കണമെന്നുമാണ് ടെലികോം പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…
മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍…