മലയാള സിനിമയിലെ ശ്രദ്ധേയനായ നായകനാണ് ഉണ്ണി മുകുന്ദന്. തുടക്കക്കാരുടെ എല്ലാ പ്രയാസങ്ങളും അനുഭവിച്ച് തന്നെയാണ് ഉണ്ണി മുകുന്ദന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ആയത്. അടുത്തിടെയിറങ്ങിയ മാളികപ്പുറത്തിലൂടെ ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് തന്നെ ഉയര്‍ന്നു.
സിനിമാ യാത്രയില്‍ തന്റെ കൈപിടിച്ച് ഉയര്‍ത്തിയവരെ കുറിച്ചെല്ലാം ഉണ്ണി മുകുന്ദന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. താന്‍ സിനിമയില്‍ എത്തിയതിന് പിന്നില്‍ നടന് ടിജി രവിയാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. സംവിധായകന് ലോഹിത ദാസിലേക്ക് തന്നെ എത്തിച്ചത് ടിജി രവിയാണെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ടിജി രവി ഉണ്ണിയെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഇത് വലിയ സംഭവമേ അല്ലെന്നാണ് ടിജി രവി പറയുന്നത്. ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോള്‍ വലിയ കാര്യമില്ലെന്നാണ് ടിജി രവി പറയുന്നത്.
സംവിധായകന് ലോഹിതദാസിനെ ഉണ്ണി മുകുന്ദന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞു. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഉണ്ണി മുകുന്ദന് അക്കാര്യം അറിയിച്ചത്.
അങ്ങനെയാണ് ലോഹിയെ കോണ്ടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാന്‍ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ഉണ്ണി മുകുന്ദന് മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാന്‍ ഒരു തള്ള് തന്നല്ലോ എന്ന് ഉണ്ണി നന്ദിപൂര്‍വ്വം സ്മരിക്കുന്നത് സന്തോഷമാണെന്നും രവി പറയുന്നു.
ആര്‍ക്ക് വേണ്ടിയും എന്തെങ്കിലും വേഷം വേണമെന്ന് പറഞ്ഞ് സംവിധായകരെ സമീപിച്ചിട്ടില്ല. തന്റെ മകന് വേണ്ടി ആരോടും അവസരം ചോദിച്ചിട്ടില്ലെന്നും ടിജി രവി പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…