ചെറിയ ഉന്ത്, അത്രയേ ഉള്ളു..ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്കാണ്!! ടിജി രവി

മലയാള സിനിമയിലെ ശ്രദ്ധേയനായ നായകനാണ് ഉണ്ണി മുകുന്ദന്‍. തുടക്കക്കാരുടെ എല്ലാ പ്രയാസങ്ങളും അനുഭവിച്ച് തന്നെയാണ് ഉണ്ണി മുകുന്ദന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ആയത്. അടുത്തിടെയിറങ്ങിയ മാളികപ്പുറത്തിലൂടെ ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് തന്നെ ഉയര്‍ന്നു.…

മലയാള സിനിമയിലെ ശ്രദ്ധേയനായ നായകനാണ് ഉണ്ണി മുകുന്ദന്‍. തുടക്കക്കാരുടെ എല്ലാ പ്രയാസങ്ങളും അനുഭവിച്ച് തന്നെയാണ് ഉണ്ണി മുകുന്ദന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ആയത്. അടുത്തിടെയിറങ്ങിയ മാളികപ്പുറത്തിലൂടെ ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് തന്നെ ഉയര്‍ന്നു.

സിനിമാ യാത്രയില്‍ തന്റെ കൈപിടിച്ച് ഉയര്‍ത്തിയവരെ കുറിച്ചെല്ലാം ഉണ്ണി മുകുന്ദന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. താന്‍ സിനിമയില്‍ എത്തിയതിന് പിന്നില്‍ നടന്‍ ടിജി രവിയാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. സംവിധായകന്‍ ലോഹിത ദാസിലേക്ക് തന്നെ എത്തിച്ചത് ടിജി രവിയാണെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ടിജി രവി ഉണ്ണിയെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഇത് വലിയ സംഭവമേ അല്ലെന്നാണ് ടിജി രവി പറയുന്നത്. ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോള്‍ വലിയ കാര്യമില്ലെന്നാണ് ടിജി രവി പറയുന്നത്.

സംവിധായകന്‍ ലോഹിതദാസിനെ ഉണ്ണി മുകുന്ദന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞു. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഉണ്ണി മുകുന്ദന്‍ അക്കാര്യം അറിയിച്ചത്.

അങ്ങനെയാണ് ലോഹിയെ കോണ്‍ടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാന്‍ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്‍ മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാന്‍ ഒരു തള്ള് തന്നല്ലോ എന്ന് ഉണ്ണി നന്ദിപൂര്‍വ്വം സ്മരിക്കുന്നത് സന്തോഷമാണെന്നും രവി പറയുന്നു.

ആര്‍ക്ക് വേണ്ടിയും എന്തെങ്കിലും വേഷം വേണമെന്ന് പറഞ്ഞ് സംവിധായകരെ സമീപിച്ചിട്ടില്ല. തന്റെ മകന് വേണ്ടി ആരോടും അവസരം ചോദിച്ചിട്ടില്ലെന്നും ടിജി രവി പറയുന്നു.