ദളപതി 66 നിര്‍മ്മാതാക്കളോട് വിജയ്ക്കുള്ള ഒരേയൊരു അഭ്യര്‍ത്ഥന..!! ആവശ്യം അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്..

പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ വളരെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ദളപതി 66 എന്ന ചിത്രം. വലിയ ഹൈപ്പോടെ എത്തിയ വിജയ് ചിത്രം ബീസ്റ്റ് സമ്മിശ്ര പ്രതികരണം നേടിയതോടെ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു.. എന്നാല്‍ ഇനി താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും. ഇപ്പോള്‍ സിനിമയുടെ നായികയുടെ കാര്യത്തിലും ഔദ്യോഗികമായ ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

ഇതിനോടകം തന്നെ ആരാധക ലക്ഷങ്ങളുടെ മനം കവര്‍ന്ന രശ്മിക മന്ദാനയാണ് വിജയ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതക്കളോട് വിജയ് മുന്നോട്ട് വെച്ചിരിക്കുന്ന ഒരു അഭ്യര്‍ത്ഥനയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വിജയ് യുടെ ഈ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിവതും ചിത്രത്തിന്റെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയില്‍ തന്നെ നടത്തണമെന്ന് ആയിരുന്നത്രെ നടന്റെ അഭ്യര്‍ത്ഥന. വിജയ് മുന്നോട്ട് വെച്ച ഈ ആവശ്യം അംഗീകരിച്ചെന്നാണ് പറയുന്നത്. സിനിമയുടെ ചിത്രീകരണ കാര്യത്തില്‍ തീരുമാനം ആയതോടെ ചെന്നൈയില്‍ സെറ്റിടാനുള്ള പ്ലാനുകളിലാണ് പിന്നണി

പ്രവര്‍ത്തകര്‍. വിജയ് മുന്നോട്ട് വച്ച അഭ്യര്‍ത്ഥന അംഗീകരിച്ചതോടെ ഹൈദരാബാദില്‍ നടത്തേണ്ടിയിരുന്നു ഷൂട്ടിംഗ് ആണ് ചെന്നൈയിലേക്ക് മാറ്റിയത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇവിടെയുള്ള സിനിമാ തൊഴിലാളികള്‍ക്ക്കൂടി അവസരം കിട്ടണം എന്ന ഉദ്ദേശത്തോട്കൂടിയാണ് വിജയ് ഇങ്ങനെ ഒരു ആഗ്രഹം മുന്നോട്ട് വെച്ചത് എന്നാണ് വിവരം.

 

Aswathy