‘തല്ലുമാല’ ആ സംശയങ്ങള്‍ക്ക് ഇതാ ചിത്രകഥ ഉത്തരം നല്‍കും!!!

തിയേറ്റര്‍ വിജയത്തിന് പിന്നാലെ ‘തല്ലുമാല’ ഒടിടിയിലും പൊളിയ്ക്കുകയാണ്. ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ഇപ്പോഴിതാ തല്ലുമാല ചിത്രകഥയായും എത്തിയിരിക്കുകയാണ്. ‘തല്ലുമാല’യുടെ കഥ ചിത്രകഥയാക്കിയിരിക്കുന്നത് ജോസ്മോന്‍ വാഴയിലാണ്.

സിനിമ കാണാത്തവര്‍ ഇത് വായിക്കരുതെന്ന സ്‌പോയ്‌ലര്‍ അലേര്‍ട്ടും ജോസ്മോന്‍ പങ്കുവച്ചിട്ടുണ്ട്. എംത്രീഡിബി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് നോണ്‍-ലീനിയര്‍ ഗണത്തിലൊരുക്കിയ സിനിമയുടെ ടൈംലൈനിനെക്കുറിച്ച് സംശയങ്ങള്‍ നിറഞ്ഞത്. ആ സംശയങ്ങള്‍ക്കാണ് ചിത്രകഥ ഉത്തരം നല്‍കുന്നത്.

കട്ട സ്‌പോയ്‌ലര്‍ പതയാണ് ആണ് തൂറ്റിച്ച് വച്ചേക്കണത്. ഇത് സിനിമയുടെ കഥ തന്നെയാണ്. തല്ലുമാല കാണാതെ ഇങ്ങോട്ട് നോക്കരുത് പ്ലീസ്…നോണ്‍ലിനിയര്‍ ഗണത്തില്‍ തയ്യാറക്കപ്പെട്ട ഗംഭീരസിനിമ – തല്ലുമാല, എന്നുപറഞ്ഞാണ് കുറിപ്പ്.

കണ്ടിറങ്ങിയ മിക്കവര്‍ക്കും അതിന്റെ മേക്കിങ്ങ് ശൈലി കൊണ്ടും, വൈബ്രന്റ് കളര്‍ടോണ്‍ കൊണ്ടും പുതുമ സമ്മാനിക്കുകയും, സിനിമ പെരുത്തിഷ്ടമാവുകയും ചെയ്തു. എന്നിരുന്നാല്‍ പോലും, സിനിമ കണ്ട പലരുടെയും മനസില്‍ കഥയുടെ ടൈം-ലൈനിനേക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയിട്ടുണ്ടാവും…! ഉണ്ട്…! അങ്ങനെ ചില സുഹൃത്തുക്കള്‍ പേഴ്‌സണലായും ചില ഗ്രൂപ്പ് സംവാദങ്ങളിലും മെസേജ് അയച്ച് ചോദിക്കുകയുണ്ടായി….

‘തല്ലുമാലയുടെ കഥയൊന്ന് ഓര്‍ഡറിലാക്കി പറഞ്ഞ് തരാമോ?’ എന്ന്. അതിന്റെ പശ്ചാത്തലത്തിലാണ് ‘തല്ലുമാല’യുടെ കഥ ഇങ്ങനെ ലിനിയര്‍ പരുവത്തില്‍ കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് ജോസ്മോന്‍ പറയുന്നു.

കഥ നടക്കുന്നത് 2016 – 2018 കാലഘട്ടത്തില്‍ ആണെന്ന് തോന്നുന്നു. 2016 ല്‍ ഇറങ്ങിയ റഹ്‌മാന്‍ ഫിലിം ‘ദുര്‍വങ്ങള്‍ പതിനാറ്’ന്റെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു സീന്‍ കാണിക്കുന്നുണ്ട്. ‘ഡി-16’ ഉം ഒരു നോണ്‍ലിനിയര്‍ സിനിമയായിരുന്നു എന്നത് കൗതുകകരമാണ്.

കഥയില്‍ ഉണ്ടായിരുന്ന സ്‌നേഹമുള്ള ഉമ്മമാര്‍, കുടുംബം, കൊതിയൂറും ബിരിയാണി, പത്തിരീം കോയി ഇറച്ചീം, എന്നീ ഐറ്റങ്ങളൊക്കെ ഈ കഥ പറച്ചിലില്‍ കാണിച്ചിട്ടില്ല. അവയൊക്കെ വരുന്ന സമയാസമയങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളുവല്ലോ….! വരൂ… കഥയിലേക്ക് പോകാം… ഇതിന്റെ പിഡിഎഫ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എംത്രീഡിബി കഫേയിലേക്ക് വിട്ടോളീന്‍…! എന്നാണ് ജോസ്മോന്‍ കുറിപ്പില്‍ പറയുന്നു.

Anu B