ഇത് വിശദീകരിക്കെണ്ടി വന്നത് തന്നെ തോൽവിയാണെന്ന് തരുൺ മൂർത്തി

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ സിനിമയാണ് ‘സൗദി വെള്ളക്ക’. സിനിമ പ്രതിക്ഷിച്ചത് പോലെ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തിയേറ്ററിന് ശേഷം ഒടിടി റിലീസിനും സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക ലഭിച്ചത്. സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.


ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ആയിഷുമ്മ. ദേവി വർമ്മ എന്ന പുതുമുഖമായിരുന്നു.ആയിഷുമ്മയായി വന്നത്. അവർക്ക് ശബ്ദം നൽകിയത് നടി പൗളി വൽസനായിരുന്നു. മറ്റൊരു കഥമായിരുന്ന ധന്യ അനന്യയ്ക്ക് ശബ്ദം നൽകിയത് നടി ശ്രിന്ദയുമായിരുന്നു. സിനിമയിൽ അഭിനയിച്ചവരും ഡബ്ബ് ചെയ്തവരും നന്നായി ചെയ്‌തെങ്കിലും പരസ്പരമുള്ള ചേർച്ചയില്ലായ്മ ചൂണ്ടിക്കാണിക്കുകയാണ് പ്രേക്ഷകർ.കാര്യം മറ്റൊന്നുമല്ല ഡബ്ബ് ചെയ്തവരെ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ളവരായതിനാൽ ശബ്ദം കേൾക്കുമ്പോൾ തന്നെ ഇവരെ ഓർമ്മ വരുമെന്നാണ് വിമർശനം.

അതേ സമയം സംവിധായകൻ തരുൺ മൂർത്തി ഇതിന് നൽകിയ വിശദീകരണം ഇങ്ങനെയാണ്. ആയിഷുമ്മയായി എത്തിയ ദേവി വർമ്മ എന്ന അമ്മ ഡബ്ബ് ചെയ്യില്ല എന്ന് ആദ്യമേ പറഞ്ഞതാണ്. ഡബ്ബ് ചെയ്യാനും, സ്ലാങ് പിടിക്കാനും,എ.സി. മുറിയിൽ ഇരിക്കാനമൊക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് സിനിമ കമ്മിറ്റ് ചെയ്യുമ്പോഴെ അവർ പറഞ്ഞിരുന്നു. എങ്കിലും അവസാന നിമിഷം എന്റെ നിർബദ്ധ പ്രകാരം ഡബ്ബ് ചെയ്യാൻ സ്റ്റുഡിയോയിൽ വന്നു എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം തിരിച്ചു പോവുകയായിരുന്നു. ധന്യ അനന്യ നന്നായി തന്നെ ചെയ്തിരുന്നു. കൊച്ചിയിലെ ഭാഷയുടെ ശൈലി പഠിച്ചാണ് താരം അഭിനയിച്ചത്. ഷൂട്ടിന് ശേഷം കണ്ടപ്പോൾ നസിമ എന്ന കഥാപാത്രം കുറച്ചു അധികം വെറുപ്പ് തോന്നുന്നതായി ഫീൽ ചെയ്തു.’ചെലപ്പ്’ കൂടിയപ്പോൾ ആ കഥാപാത്രം വളരെ ഇറിറ്റേറ്റഡ് ആകുമെന്ന് തോന്നി. അതിനാലാണ് ധന്യയ്ക്ക് വേണ്ടി ശ്രിന്ദ ഡബ്ബ് ചെയ്തത്‌

Aiswarya Aishu