നടനും സംവിധായകനുമായ അനൂപ് മേനോൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമായിട്ടാണ് നടത്തുക.
ഈ വരുന്ന ഏപ്രിലിൽ ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം ആരംഭിക്കുമെന്നും അനൂപ് മേനോൻ അറിയിച്ചിട്ടുണ്ട്. നേരത്തെ സംവിധായകൻ വി കെ പ്രകാശ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.വി കെ പ്രകാശ് ചിത്രത്തിൽ നിന്ന് പിൻമാറിയത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വി കെ പ്രകാശ് ചിത്രത്തിൽ പ്രിയാ വാര്യർ നായികയായി എത്തുമെന്നായിരുന്നു അറിയിച്ചത്. പുതിയ സിനിമയിൽ ആരാണ് നായിക എന്ന് പറഞ്ഞിട്ടില്ല.
അതേ സമയം അടുത്തിടെയാണ് അനൂപ് മേനോൻ നായകനായ പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണം ആരംഭിച്ചത്. രാകേഷ് ഗോപൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കലാഭവൻ ഷാജോൺ, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ, മനോജ് പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ,കോട്ടയം രമേഷ് എന്നിവരാണ് മറ്റ് താരങ്ങൾ
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…