‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’;പുതിയ ചിത്രവുമായി അനൂപ് മനോൻ

നടനും സംവിധായകനുമായ അനൂപ് മേനോൻ തന്‌റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമായിട്ടാണ് നടത്തുക. ഈ…

നടനും സംവിധായകനുമായ അനൂപ് മേനോൻ തന്‌റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമായിട്ടാണ് നടത്തുക.

ഈ വരുന്ന ഏപ്രിലിൽ ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം ആരംഭിക്കുമെന്നും അനൂപ് മേനോൻ അറിയിച്ചിട്ടുണ്ട്. നേരത്തെ സംവിധായകൻ വി കെ പ്രകാശ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.വി കെ പ്രകാശ് ചിത്രത്തിൽ നിന്ന് പിൻമാറിയത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വി കെ പ്രകാശ് ചിത്രത്തിൽ പ്രിയാ വാര്യർ നായികയായി എത്തുമെന്നായിരുന്നു അറിയിച്ചത്. പുതിയ സിനിമയിൽ ആരാണ് നായിക എന്ന് പറഞ്ഞിട്ടില്ല.

അതേ സമയം അടുത്തിടെയാണ് അനൂപ് മേനോൻ നായകനായ പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണം ആരംഭിച്ചത്. രാകേഷ് ഗോപൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കലാഭവൻ ഷാജോൺ, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ, മനോജ് പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ,കോട്ടയം രമേഷ് എന്നിവരാണ് മറ്റ് താരങ്ങൾ