Categories: Film News

ആശുപത്രി വാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തുവെന്ന് കോട്ടയം നസീർ

അടുത്തിടെയാണ് ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . താരത്തിന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതും തുടർന്ന് ആൻജിയോപ്ലാസ്റ്റിയും ചെയ്തതുവൊക്കെ വലിയ വാർത്തയായിരുന്നു. നിലവിൽ ആരോഗ്യനിലയിൽ പുരോഗതി നേടി വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങുകയാണ് കോട്ടയം നസീർ.

താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രാർത്ഥിച്ചവർക്കും നടൻ നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ”ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു. എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും..പരിചരിച്ച നഴ്സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും. വന്നു കാണുകയും. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി” ഇങ്ങനെയാണ് കോട്ടയം നസീർ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.


ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ കാരിതാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം കറുകച്ചാൽ സ്വദേശിയായ നസീർ. മിമിക്‌സ് പരേഡിലൂടെ വെള്ളിത്തിരയിലെത്തിയ കോട്ടയം നസീർ ഒടുവിൽ അഭിനയിച്ചത് മമ്മുട്ടി ചിത്രമായ റോഷാക്കിലാണ്. അഭിനേതാവ് മാത്രമല്ല കോട്ടയം നസീർ ചിത്രകാരൻ കൂടിയാണ്.

Aswathy