Categories: Film News

ആക്‌ഷൻ ഹീറോ ബിജുവിലെ ‘സുരാജി’ന്റെ മകൾ‍; പരിചയപ്പെടുത്തി നടി അഭിജ

നിവിൻ പോളി നയകനായ ആക്ഷൻ ഹീറോ ബിജുവിലെ ‘സനൽ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അഭിജ ശിവകല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണു നനച്ച രംഗമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഭാര്യ തള്ളിപ്പറയുന്നതും പിന്നീടുള്ള സുരാജിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.”കൊച്ച് സനൽ അണ്ണന്റെയാ സാറേ” എന്ന് ഭാര്യ പറയുമ്പോൾ സുരാജ് നോക്കിയ നോട്ടം പ്രേക്ഷകരുടെ ഹൃദയത്തിലാണ് ആഴ്ന്നിറങ്ങിയത്.

ഇപ്പോഴിതാ സിനിമയിൽ സുരാജിന്റെ ഭാര്യയായി അഭിനയിച്ച അഭിജ ശിവകല അന്ന് മകളായി അഭിനയിച്ച കുട്ടിയോടൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ”ഇതാരാണെന്നു മനസ്സിലായോ?” എന്ന കുറിപ്പുമായി ഒരു പെൺകുട്ടിയുടെ ചിത്രമാണ് അഭിജ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.


തൊട്ടടുത്ത ഫോട്ടോയിലാണ് ആ പെൺകുട്ടി ആക്ഷൻ ഹീറോ ബിജുവിൽ അഭിജയുടെയും സുരാജിന്റെയും മകളായി അഭിനയിച്ച കൊച്ചുമിടുക്കി ഫാത്തിമ ഫർസാന ആണെന്നു മനസ്സിലാകുന്നത്. സോഷ്യൽ മീഡിയയിൽ ഫാത്തിമ ഫർസാനയുടെ പുതിയ ചിത്രം വൈറലായിമാറിയിരിക്കുകയാണ്. ”ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങൾക്ക് പരിചയമുള്ള ഒരാളാണ്. ഒന്ന് ഊഹിച്ചു നോക്കൂ, മനസിലായവർ കമന്റ് ചെയ്താൽ ആളെ വെളിപ്പെടുത്താം. അല്ലെങ്കിൽ ഇടതുവശത്തേക്ക് മറിച്ചു നോക്കൂ, ഇവൾ ഫാത്തിമ ഫർസാന.” അഭിജ ഇൻസ്റ്റഗ്രമിൽ കുറിച്ചു. പുതിയ ചിത്രത്തോടൊപ്പം ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവച്ചിട്ടുണ്ട്.

 

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago