ആക്‌ഷൻ ഹീറോ ബിജുവിലെ ‘സുരാജി’ന്റെ മകൾ‍; പരിചയപ്പെടുത്തി നടി അഭിജ

നിവിൻ പോളി നയകനായ ആക്ഷൻ ഹീറോ ബിജുവിലെ ‘സനൽ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അഭിജ ശിവകല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണു നനച്ച രംഗമായിരുന്നു സുരാജ്…

നിവിൻ പോളി നയകനായ ആക്ഷൻ ഹീറോ ബിജുവിലെ ‘സനൽ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അഭിജ ശിവകല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണു നനച്ച രംഗമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഭാര്യ തള്ളിപ്പറയുന്നതും പിന്നീടുള്ള സുരാജിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.”കൊച്ച് സനൽ അണ്ണന്റെയാ സാറേ” എന്ന് ഭാര്യ പറയുമ്പോൾ സുരാജ് നോക്കിയ നോട്ടം പ്രേക്ഷകരുടെ ഹൃദയത്തിലാണ് ആഴ്ന്നിറങ്ങിയത്.

ഇപ്പോഴിതാ സിനിമയിൽ സുരാജിന്റെ ഭാര്യയായി അഭിനയിച്ച അഭിജ ശിവകല അന്ന് മകളായി അഭിനയിച്ച കുട്ടിയോടൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ”ഇതാരാണെന്നു മനസ്സിലായോ?” എന്ന കുറിപ്പുമായി ഒരു പെൺകുട്ടിയുടെ ചിത്രമാണ് അഭിജ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.


തൊട്ടടുത്ത ഫോട്ടോയിലാണ് ആ പെൺകുട്ടി ആക്ഷൻ ഹീറോ ബിജുവിൽ അഭിജയുടെയും സുരാജിന്റെയും മകളായി അഭിനയിച്ച കൊച്ചുമിടുക്കി ഫാത്തിമ ഫർസാന ആണെന്നു മനസ്സിലാകുന്നത്. സോഷ്യൽ മീഡിയയിൽ ഫാത്തിമ ഫർസാനയുടെ പുതിയ ചിത്രം വൈറലായിമാറിയിരിക്കുകയാണ്. ”ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങൾക്ക് പരിചയമുള്ള ഒരാളാണ്. ഒന്ന് ഊഹിച്ചു നോക്കൂ, മനസിലായവർ കമന്റ് ചെയ്താൽ ആളെ വെളിപ്പെടുത്താം. അല്ലെങ്കിൽ ഇടതുവശത്തേക്ക് മറിച്ചു നോക്കൂ, ഇവൾ ഫാത്തിമ ഫർസാന.” അഭിജ ഇൻസ്റ്റഗ്രമിൽ കുറിച്ചു. പുതിയ ചിത്രത്തോടൊപ്പം ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Abhija Sivakala (@abhija.actress)