‘ശ്രീരാമന്റെ ലുക്ക് മോഷ്ടിച്ചത്’; പുതിയ വിവാദവുമായി പ്രഭാസിന്റെ ആദിപുരുഷ്!!

വിവാദങ്ങളൊഴിയാതെ പ്രഭാസിന്റെ ആദിപുരുഷ്. വിഎഫ്എക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചായിരുന്നു സിനിമയുടെ ആദ്യ വിവാദം. ഇപ്പോഴിതാ ചിത്രത്തിൽ രാമനായി എത്തിയ പ്രഭാസിന്റെ മോഷിട്ടിച്ചതാണ് എന്നതാണ് പുതിയ ആരോപണം.കൺസെപ്റ്റ് ആർട്ടിസ്റ്റ് പ്രതീക് സംഘറാണ് രാമൻ ലുക്ക് കൺസ്പ്റ്റ് മോഷിട്ടിച്ചതാണെന്ന ആരോപണമുയർത്തിയത്.

പ്രഭാസിന്റെ രാമൻ രൂപം തന്റെ രണ്ട് ആർട്ട് വർക്കുകൾ ഒന്നിച്ചു ചേർത്താണ് നിർമ്മ്ച്ചതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല എന്നും സ്റ്റ് പ്രതീക് സംഘർ വ്യക്തമാക്കി. നടന്റെ രാമൻ ലുക്കും കൺസെപ്റ്റ് ആർട്ടിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ഇത്തരമൊരു ആരോപണം.


അതേ സമയം ഓം റൗട്ടി സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂൺ 16-ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽരാമനായി പ്രഭാസ് എത്തുമ്പോൾ സീതാദേവിയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിംഗും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആണ് ആദിപുരുഷിൽ രാവണനായി വേഷമിടുന്നത്. ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ആദിപുരുഷ് നിർമ്മിക്കുന്നത്.

 

Aiswarya Aishu