Categories: Film News

അജയ് ദേവ്ഗണിന്റെ ‘ഭോലാ’യുടെ ട്രെയിലർ പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോൾ ‘ഭോലാ’ എന്ന ചിത്രമാണ്. അജയ് ദേവ്ഗൺ ആണ് സിനിമയിലെ നായകൻ. ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ദേവ്ഗൺ തന്നെയാണ്.’ഭോലാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അമലാ പോളാണ് ചിത്രത്തിൽ നായികയാവുന്നത്.


അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയാണ് ഭോലാ.ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.’ഭോലാ’ വൻ ഹിറ്റാകുമെന്ന പ്രതീക്ഷകൾ നൽകുന്ന തരത്തിലാണ് സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു സിനിമകൾ. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലെത്തുന്ന ഭോല വൻ വിജയമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ദൃശ്യം 2’വാണ് അജയ് ദേവ്ഗൺ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം

 

Aswathy