Categories: Film News

ആരാധകന് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് അജിത്ത് കുമാർ!!

തന്റെ ആരാധകന് 12 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് തമിഴിലെ സൂപ്പർ താരം അജിത്ത് കുമാർ. സുഗത് സത്പതി എന്ന ആരാധകനാണ് താരം ബൈക്ക് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യൂ എ850എസ് ആണ് അജിത്ത് സമ്മാനമായി നൽകിയതെന്ന് സുഗത് സത്പതി പറഞ്ഞു.

അജിത്തിന് വേണ്ടി വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലും, ഭൂട്ടാൻ, നേപ്പാൾ യാത്രകളും ഒരുക്കിയത് സുഗതായിരുന്നു.എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത്ത് സഹയാത്രികന് സമ്മാനിച്ചിരിക്കുന്നത്. ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സത്പതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

”.2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ തനിക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്-ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും എനിക്ക് സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ-ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും ഒപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് തനിക്ക് ലഭിച്ചത്.ഒരു സൂപ്പർസ്റ്റാറാണെന്നുപോലും ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്നെ അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക് സമ്മാനിച്ചതാണ്”.സുഗത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Aiswarya Aishu